വിൻഡീസിന് വീണ്ടും ബാറ്റിങ് തകർച്ച; ഇന്ത്യ ഇന്നിങ്‌സ് ജയത്തിലേക്ക്

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും വിൻഡീസിന് ബാറ്റിങ് തകർച്ച

വിൻഡീസിന് വീണ്ടും ബാറ്റിങ് തകർച്ച; ഇന്ത്യ ഇന്നിങ്‌സ് ജയത്തിലേക്ക്
dot image

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും വിൻഡീസിന് ബാറ്റിങ് തകർച്ച. 286 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റ് തുടങ്ങിയ വിൻഡീസ് 25 ഓവർ തീരുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് വിൻഡീസിനെ തകർത്തത്. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യ മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഡിക്ലയർ ചെയ്തിരുന്നു. വിൻഡീസിനെ രണ്ടാം ഇന്നിങ്സിൽ വേഗത്തിൽ എറിഞ്ഞിട്ട് കളി തീർക്കുകയാണ് ലക്ഷ്യം.

അഹമ്മദാബാദിലെ രണ്ടാം ദിനം ഇന്നലെ സ്റ്റംപെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്തിരുന്നു. ഇന്നലെ രണ്ടാം ദിനം ഇന്ത്യയുടെ മൂന്ന് സെഞ്ച്വറികളാണ് പിറന്നത്. കെ എല്‍ രാഹുല്‍ (100), ധ്രുവ് ജുറല്‍ (125) എന്നിവയ്ക്ക് പുറമെ രവീന്ദ്ര ജഡേജയും സെഞ്ച്വറി തികച്ചു. 176 പന്തിൽ പുറത്താകാതെ 104 റൺസാണ് ജഡേജ നേടിയത്.

വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 162ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രീത് ബുംറ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: WATCH:West Indies suffer another batting collapse; India close to innings win

dot image
To advertise here,contact us
dot image