ഇതിഹാസങ്ങൾക്ക് വഴിയൊരുക്കെടാ..! ഓസ്‌ട്രേലിയക്കെതിരെയുള്ള സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിച്ചേക്കും;റിപ്പോർട്ട്

കെഎൽ രാഹുലിനൊപ്പം സഞ്ജു സാംസൺ ഏകദിനത്തിൽ രണ്ടാം വിക്കറ്റ് കീപ്പറായി കളിച്ചേക്കും

ഇതിഹാസങ്ങൾക്ക് വഴിയൊരുക്കെടാ..! ഓസ്‌ട്രേലിയക്കെതിരെയുള്ള സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിച്ചേക്കും;റിപ്പോർട്ട്
dot image

ഒക്ടോബർ 19ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലി, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയേക്കും. 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് ഇന്ത്യക്ക് വേണ്ടി വിരാടും രോഹിത്തും കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.

സെലക്ടർമാർ ഇന്ന് ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിന്റെ റിസൽട്ട് വന്നാൽ മാത്രമായിരിക്കും ടീമിനെ പുറത്തുവിടുക. മൂന്ന് ഏകദിനവുും അഞ്ച് ടി-20 മത്സരങ്ങളുമായി ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ കളിക്കുക. താരങ്ങളുടെ ഫിറ്റ്‌നസ് പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നത് എന്ന് സെലക്ടർമാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏഷ്യാ കപ്പിൽ പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം നിതീഷ് കുമാർ റെഡ്ഡിയെ സ്‌ക്വാഡിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. പുനരധിവാസത്തിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും താരത്തിന് ഇനിയും വി്ശ്രമം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കെഎൽ രാഹുലിനൊപ്പം സഞ്ജു സാംസൺ ഏകദിനത്തിൽ രണ്ടാം വിക്കറ്റ് കീപ്പറായി കളിച്ചേക്കും.

ജസ്പ്രീത് ബുംറ, ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ് എന്നിവർക്ക് ഓസ്‌ട്രേലിയൻ പര്യടനത്തിൽ വിശ്രമം അനുവദിക്കാനുള്ള സാധ്യതകളും ഏറെയാണ്. നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയുള്ളതിനാലാണ് ഇത്. ഗില്ലിന് വിശ്രമം അനുവദിച്ചാൽ ടി-20 ഓപ്പണർ അഭിഷേക് ശർമക്ക് ഏകദിന സ്‌ക്വാഡിലേക്കും വിളി എത്തിയേക്കും.

Content Highlights- Indian Squad for Series Against may Announce Today

dot image
To advertise here,contact us
dot image