സഹോദരിയുടെ കല്യാണ ചടങ്ങ് ഒഴിവാക്കി; എന്നിട്ടും ഗോൾഡൻ ഡക്ക്; ഡെഡിക്കേഷന് ആരാധകരുടെ കയ്യടി

മത്സരം നടക്കുന്നതിനിടെ സഹോദരിയുമായും വരനുമായും വീഡിയോ കാളും ചെയ്തിരുന്നു

സഹോദരിയുടെ കല്യാണ ചടങ്ങ് ഒഴിവാക്കി;  എന്നിട്ടും ഗോൾഡൻ ഡക്ക്; ഡെഡിക്കേഷന് ആരാധകരുടെ കയ്യടി
dot image

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയുടെ സഹോദരി കോമൾ ശർമയുടെ വിവാഹമായിരുന്നു ഇന്നലെ. അമൃത്സറിൽ ബിസിനസുകാരനായ ലോവിഷ് ഒബ്‌റോയിയുമായി കോമളിന്റെ വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ പക്ഷെ അഭിഷേക് സ്ഥലത്തില്ലായിരുന്നു. കാൺപൂരിൽ നടക്കുന്ന ഓസീസ് എ ക്കെതിരായ ഏകദിനം കളിക്കാൻ പോയതായിരുന്നു താരം. വിവാഹത്തിന്റെ ആദ്യ ചടങ്ങുകൾ പങ്കെടുത്ത് മടങ്ങിയ താരം മത്സരം നടക്കുന്നതിനിടെ സഹോദരിയുമായും വരനുമായും വീഡിയോ കാളും ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയിൽ വൈറലായിരുന്നു.

എന്നാൽ മത്സരത്തിൽ ഇന്നലെ അഭിഷേകിന്റെ ദിവസമായിരുന്നില്ല. സാധാരണ വെടിക്കെട്ടുമായി ഇന്നിങ്സിന് തിരിതെളിയിക്കുന്ന അഭിഷേക് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഗോൾഡൻ ഡക്കയെങ്കിലും താരത്തിന്റെ ഡെഡിക്കേഷനും ത്യാഗത്തിനും ക്രിക്കറ്റ് ആരാധകരിൽ നിന്ന് വലിയ കയ്യടികൾ ലഭിച്ചു.

ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എ ടീം ഒമ്പത് വിക്കറ്റിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യ എ ടീം മുന്നോട്ടുവെച്ച 247 റണ്‍സ് വിജയലക്ഷ്യം ഓസീസ് ഒമ്പത് വിക്കറ്റിന് മറികടന്നു. മഴ മൂലം ഡി എൽ എസ് നിയമപ്രകാരം ചുരുക്കിയ വിജയലക്ഷ്യമായ 160 റൺസ് 16 ഓവറിലാണ് ഓസീസ് മറികടന്നത്. ഓസീസിന് വേണ്ടി മക്കെന്‍സി ഹാര്‍വി 70 റൺസും കൂപ്പര്‍ കൊനോലി 50 റൺസും നേടി.

Also Read:

നേരത്തെ പ്രമുഖ താരങ്ങൾ നിരാശപ്പെടുത്തിയ ഇന്ത്യയ്ക്ക് വേണ്ടി തിലക് വര്‍മ (122 പന്തില്‍ 94), റിയാന്‍ പരാഗ് (54 പന്തില്‍ 58) എന്നിങ്ങനെ നേടി. ശ്രേയസ് അയ്യർ എട്ട് റൺസിനും അഭിഷേക് ശർമ പൂജ്യം റൺസിനും പുറത്തായി.

ഓസീസിന് വേണ്ടി ജാക്ക് എഡ്വേര്‍ഡ്‌സ് നാല് വിക്കറ്റ് വീഴ്ത്തി. വില്‍ സതര്‍ലന്‍ഡ്, തന്‍വീര്‍ സംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. പരമ്പരയില്‍ രണ്ടാം മത്സരമാണിത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

Content Highlights: 

dot image
To advertise here,contact us
dot image