
തിരുവനന്തപുരം: മുക്കം പാലമൂടില്‍ യുവാവിന് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ശ്രീജിത്തിനെ സുഹൃത്ത് പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. മാരായമുട്ടം സ്വദേശിയായ സുനിലാണ് വെട്ടിയത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീജിത്തിനെ ചവിട്ടി വീഴ്ത്തി വെട്ടുകയായിരുന്നു. ശ്രീജിത്തിന്റെ ശരീരമാസകലം വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കായി നരുവാമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Young man stabbed at Thiruvananthapuram