വനിതകൾക്കും രക്ഷയില്ല, ബംഗ്ലാദേശിനെതിരെ നാണംകെട്ട് തോറ്റ് പാകിസ്താൻ പെൺപ്പട

പാകിസ്താൻ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു

വനിതകൾക്കും രക്ഷയില്ല, ബംഗ്ലാദേശിനെതിരെ നാണംകെട്ട് തോറ്റ് പാകിസ്താൻ പെൺപ്പട
dot image

ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശ് വനിതകൾക്കെതിരെ നാണംകെട്ട് തോറ്റ് പാകിസ്താൻ വനിതകൾ. കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

പാകിസ്താൻ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 54 റൺസെടുത്ത റുബ്‌യാ ഹൈദറാണ് ബംഗ്ലാദേശിനായി തിളങ്ങിയത്. ക്യാപ്റ്റൻ നിഗാർ സുൽത്താന, ശോഭന മൊസ്താരി എന്നിവരും മികച്ച പിന്തുണ നൽകി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 31.1 ഓവറിലാണ് വിജയ റൺസിലേക്ക് എത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ 38.3 ഓവറിൽ 129 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഷൊർണ അക്തർ, രണ്ട് പേരെ വീതം പുറത്താക്കിയ മറൂഫ അക്തർ, നഹിദ അക്തർ എന്നിവരാണ പാക് ബാറ്റിങ്ങിനെ തകർത്തെറിഞ്ഞത്. 39 പന്തിൽ 23 റൺസ് നേടിയ റമീൻ ഷമീമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഫാത്തിമ സന 22 റൺസ് നേടി രണ്ടാമത് മികച്ച റൺ ഗെറ്ററായി.

130 റൺസ് പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ ഓപ്പണർ ഫർഖാൻ ഹഖിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും റുബേയയും കൂട്ടരും കളി പിടിക്കുകയായിരുന്നു. പുറത്താകാതെ 77 പന്തിൽ 54 റൺസാണ് താരം നേടിയത്. ശോഭന 19 പന്തിൽ 24 റൺസും. ക്യാപ്റ്റൻ നിഗർ സുൽത്താന 44 പന്തിൽ 23 റൺസും സ്വന്തമാക്കി.

Content Highlights- Pakistan Women Lost to Bangladesh in Worlc Cup

dot image
To advertise here,contact us
dot image