
ഇന്ത്യ-വെസ്റ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 162 റൺസ് നേടി പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ഒന്നാം ദിനം ലഭിച്ചത്. മോശം ബാറ്റിങ് പുറത്തെടുത്ത വെസ്റ്റ് ഇൻഡീസിനെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന് പര്യാപ്തരാണോ എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്. ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും ടെസ്റ്റിൽ 30ന് മുകളിൽ ശരാശരിയുള്ള ഒരു ബാറ്റർ മാത്രമാണുള്ളതെന്നും ചോപ്ര ചൂണ്ടിടക്കാട്ടി.
വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ആറ് ബാറ്റർമാരിൽ എല്ലാവരുടെയും ശരാശരി 20കളിലാണ്. ശിവ്‌നരൈൻ ചന്ദ്രപ്പോളിന് 30നടുത്ത് അടുത്താണ് ശരാശരി. അദ്ദേഹത്തിന് മാത്രമാണ് ശരാശരിയുള്ളത്. കുറച്ചധികം ടെസ്റ്റ് കളിച്ചിട്ടും, അതും ഫുൾ സ്‌ക്വാഡിൽ കളിച്ചിട്ടും നിങ്ങളുടെ ശരാശരി ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് വലിയ മികവില്ലെന്ന് വ്യക്തമാണ്.
അവർ ടെസ്റ്റ് ക്രിക്കറ്റാണ് കളിക്കുന്നത് എന്നാൽ അവർ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണോ? ഇത് ശരാശരിയിലും താഴെ നിൽക്കുന്ന ബാറ്റിങ്ങാണ്. ഞാൻ ഇവിടെ മോശമാണ് തോന്നിപ്പിക്കുവെങ്കിലും ഒരു കാര്യം പറയാം. അഞ്ച് ദിവസം ടെസ്റ്റ് കാണാൻ ഇരിക്കുകയാണെങ്കിൽ അതിന് ഒരു ന്യായം വേണ്ടെ? വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് അത് നൽകാൻ സാധിക്കുന്നില്ല,' ചോപ്ര പറഞ്ഞു.
വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്‌സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല.
Content Highlights- Akash Chopra Against West Indies Cricket