ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ദ്രുവ് ജുറെലാണ് പരിഗണനയിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ.

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്
dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ് അവസരം ലഭിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

കെഎൽ രാഹുൽ ടീമിന്റെ പ്രധാന കീപ്പറായി ടീമിലുണ്ടാകും എന്നാൽ രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കാണ് സഞ്ജുവിനെ പരിഗണിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദ്രുവ് ജുറെലാണ് പരിഗണനയിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. ബാക്കപ്പ് ഓപ്പണറായി അഭിഷേക് ശർമയെയും പരിണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ ഏകദിന സെഞ്ച്വറി കുറിച്ച സഞ്ജുവിന് പിന്നീട് ഏകദിനത്തിൽ അവസരം ലഭിച്ചിട്ടില്ല. എന്നാൽ പന്തി പരിക്കേറ്റ സാഹചര്യത്തിൽ താരത്തിന് അവസരമൊരുങ്ങിയേക്കും. രാഹുലും പന്തുമായിരുന്നു ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരായാത്. കളിക്കാൻ അവസരം ലഭിക്കുവാണെങ്കിൽ മധ്യനിരയിലായിരിക്കും സഞ്ജു കളിക്കുക. ഏറെ നാളുകൾക്ക് ശേഷം വിരാട് കോഹ്ലിയും ക്യാപ്റ്റൻ രോഹിത് ശർമയും ഏകദിന ടീമിലേക്ക് തിരിച്ചെത്തും.

പ്രധാന മാധ്യമങ്ങളെല്ലാം തന്നെ സഞ്ജു തിരിച്ചുവരുവാനുള്ള സാധ്യതകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Content Highlights- Sanju Samson Might get a Chance In ODI against australia

dot image
To advertise here,contact us
dot image