
കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസറായ ക്രിസ് വോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ തോളിന് പരിക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങിയ ക്രിസ് വോക്‌സിന്റെ ചിത്രങ്ങള്‍ അന്ന് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വോക്‌സിന്റെ വിരമിക്കലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
'വിരമിക്കൽ ആശംസകൾ വോക്‌സീ… ഫീല്‍ഡിൽ നിങ്ങളുടെ പ്രകടനങ്ങൾ അവിസ്മരണീയമായിരുന്നു. ഒരുപാട് അച്ചടക്കമുള്ള, നല്ല പുഞ്ചിരി സമ്മാനിക്കുന്ന, നല്ല വൈബുള്ള ആളാണ് നിങ്ങൾ. ഇനി നിങ്ങളുടെ ബൗള്‍ ചെയ്യുന്ന കൈകള്‍ക്ക് അല്പം വിശ്രമം നല്‍കാം. എന്റെ കാലിനും. പക്ഷേ എന്റെ കാലില്‍ ഒരു മാര്‍ക്ക് അവശേഷിപ്പിച്ചാണ് താങ്കള്‍ വിരമിക്കുന്നത്. ഇനിയുള്ള മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകള്‍ അറിയിക്കുന്നു', പന്ത് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.
Happy Retirement Woakesy. You have been amazing on the field. Lots of discipline, a big smile and always good vibes. Now you can finally give that bowling arm a rest and my foot too 😂
— Rishabh Pant (@RishabhPant17) September 30, 2025
You definitely left a mark on me before retirement.😅
Wishing you a fantastic journey ahead🤗
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വോക്‌സിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപിന് ശ്രമിക്കവെയാണ് റിഷഭ് പന്തിന് പരിക്കേറ്റത്. പരമ്പരയില്‍ ഫീല്‍ഡിങ്ങിനിടെ ക്രിസ് വോക്‌സിനും പരിക്കേറ്റിരുന്നു. ഇത് പരാമര്‍ശിച്ചാണ് റിഷഭ് പന്ത് ആശംസകള്‍ അറിയിച്ചത്.
അതേസമയം 15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിന് വിരാമം വിരാമം കുറിച്ചാണ് 36കാരനായ താരം ക്രിക്കറ്റ് മതിയാക്കിയത്. ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് വോക്‌സിന്റെ അപ്രതീക്ഷിത തീരുമാനം. 36 വയസുകാരനായ താരം ഇംഗ്ലണ്ടിനായി 62 ടെസ്റ്റുകളില്‍ നിന്നും 192 വിക്കറ്റും 122 ഏകദിനങ്ങളില്‍ നിന്നും 173 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ 33 മത്സരങ്ങളില്‍ നിന്നും 31 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.
Content Highlights: Rishabh Pant's cheeky retirement wish for Chris Woakes Goes Viral