യുവാവിനെ വാട്സ്ആപ്പിലൂടെ അപമാനിച്ചു; യുവതിക്ക് 10,000 ദിർഹം പിഴയിട്ട് അബുദാബി കോടതി

മനുഷ്യത്വത്തിനുമേലുള്ള കടന്ന് കയറ്റമാണ് യുവതി നടത്തിയതെന്നും വിധിന്യായത്തില്‍ പറയുന്നു.

യുവാവിനെ വാട്സ്ആപ്പിലൂടെ അപമാനിച്ചു; യുവതിക്ക് 10,000 ദിർഹം പിഴയിട്ട് അബുദാബി കോടതി
dot image

യുഎഇയില്‍ യുവാവിനെ വാട്‌സാപ്പിലൂടെ അപമാനിച്ച യുവതിക്ക് പതിനായിരം ദിര്‍ഹം പിഴ. അബുദാബി സിവില്‍ ഫാമിലി കോടതിയാണ് അബുദാബിയിലെ താമസക്കാരിയായ യുവതിക്ക് കനത്ത പിഴ ചുമത്തിയത്. യുവതിയുടെ മെസേജ് യുവാവിന്റെ അന്തസിന് കളങ്കം സൃഷ്ടിച്ചതായി കോടതി വിലയിരുത്തി. മനുഷ്യത്വത്തിനുമേലുള്ള കടന്ന് കയറ്റമാണ് യുവതി നടത്തിയതെന്നും വിധിന്യായത്തില്‍ പറയുന്നു. 51,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് കേസ് ഫയല്‍ ചെയ്തത്.

Content Highlights: Abu Dhabi court fines woman Dh10,000 for insulting young man on WhatsApp

dot image
To advertise here,contact us
dot image