'ഷഹീന്‍ അഫ്രീദിയാണ് പാകിസ്താന്റെ ഏറ്റവും നല്ല ബാറ്റര്‍'; പാക് ടീമിനെ ട്രോളി സുനില്‍ ഗവാസ്‌കര്‍

പേസർ ഷഹീൻ അഫ്രീദി വാലറ്റത്ത് നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് പലപ്പോഴും പാകിസ്താനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചിരുന്നത്

'ഷഹീന്‍ അഫ്രീദിയാണ് പാകിസ്താന്റെ ഏറ്റവും നല്ല ബാറ്റര്‍'; പാക് ടീമിനെ ട്രോളി സുനില്‍ ഗവാസ്‌കര്‍
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുകയാണ്. സെപ്റ്റംബര്‍ 28 ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്താന്‍ ഫൈനല്‍ മത്സരം. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മത്സരത്തിന് മുന്നോടിയായി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

ടൂർണമെന്റിൽ പാക് ബാറ്റിങ് നിരയുടെ മോശം പ്രകടനത്തെയാണ് ​ഗവാസ്കർ പരിഹസിച്ചത്. ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് എതിരെ മുൻ‌പ് നടന്ന രണ്ട് മത്സരങ്ങളിലും മറ്റുള്ള ഗ്രൂപ്പ് ഘട്ടത്തിലെ മാച്ചുകളിലും പാക് ടീമിന്റെ ബാറ്റിങ് നിരയ്ക്ക് വേണ്ട രീതിയിൽ മികവ് പുലർത്താൻ സാധിച്ചിരുന്നില്ല.

അതേസമയം പേസർ ഷഹീൻ അഫ്രീദി വാലറ്റത്ത് നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് പലപ്പോഴും പാകിസ്താനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചിരുന്നത്. ഇതും ഗവാസ്‌കർ ചൂണ്ടിക്കാട്ടി. ഏഷ്യാ കപ്പിനുള്ള പാകിസ്താൻ ടീമിലെ ഏറ്റവും മികച്ച ബാറ്റർ ഷഹീൻ അഫ്രീദിയാണെന്നാണ് ഗവാസ്‌കർ പറയുന്നത്.

വ്യത്യസ്‌ത സാഹചര്യങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനവും മികവും കാഴ്‌ചവയ്ക്കുന്ന ഷഹീൻ അഫ്രീദി ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ഡെത്ത് ഓവറുകളിൽ പാകിസ്താന്റെ രക്ഷയ്ക്ക് എത്തിയിരുന്നു. പിന്നീട് യുഎഇയ്‌ക്കെതിരെയും അഫ്രീദി മികച്ച പ്രകടനം തന്നെ കാഴ്‌ചവച്ചു.

Content Highlights: Sunil Gavaskar trolls Pakistan with "best batter" verdict on Shaheen Afridi

dot image
To advertise here,contact us
dot image