രാഹുലിന് പിന്നാലെ സുദർശനും സെഞ്ച്വറി; ഓസീസ് എ യെ തോൽപ്പിച്ച് ഇന്ത്യ എ; പരമ്പരയും സ്വന്തം

ഓസ്ട്രേലിയ എക്കെതിരായ രണ്ടാം ചതുർദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം.

രാഹുലിന് പിന്നാലെ സുദർശനും സെഞ്ച്വറി; ഓസീസ് എ യെ തോൽപ്പിച്ച് ഇന്ത്യ എ; പരമ്പരയും സ്വന്തം
dot image

ഓസ്ട്രേലിയ എക്കെതിരായ രണ്ടാം ചതുർദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. 412 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ അവസാന ദിനം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ 176 റൺസുമായി പുറത്താകാതെ നിന്നു. സായ് സുദർശൻ 100 റൺസ് നേടി പുറത്തായി.

വമ്പൻ തിരിച്ചുവരവാണ് ഇന്ത്യ ഈ മത്സരത്തിൽ നടത്തിയത്. ഓസീസ് ആദ്യ ഇന്നിങ്സിൽ 420 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 185 റൺസായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 185 റൺസിൽ ഒതുക്കി ഇന്ത്യ തിരിച്ചുവന്നു.

ഇരു ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റ് പ്രകടനം നടത്തിയ മാനവ് സുതാറാണ് ഓസീസിനെ തകർത്തത്. പരമ്പരയിലെ ആദ്യ മത്സരം സമനിലയായതിനാല്‍ ഇന്നത്തെ ജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

Content Highlights-;sudarshan also scores a century after Rahul; India A defeats Australia A; wins the series

dot image
To advertise here,contact us
dot image