'പിരിഞ്ഞിരിക്കാന്‍ കഴിയില്ല', നടി റൂത്ത് പോസ്‌നറും ഭര്‍ത്താവും ഡയിങ് ക്ലിനിക്കില്‍ ഒരുമിച്ച് മരണം വരിച്ചു!

മരിക്കുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ തീരുമാനത്തെ കുറിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇവര്‍ ഇ-മെയില്‍ അയച്ചിരുന്നു

'പിരിഞ്ഞിരിക്കാന്‍ കഴിയില്ല', നടി റൂത്ത് പോസ്‌നറും ഭര്‍ത്താവും ഡയിങ് ക്ലിനിക്കില്‍ ഒരുമിച്ച് മരണം വരിച്ചു!
dot image

രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്പില്‍ നടന്ന ജൂതക്കൂട്ടക്കൊലയില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട, പിന്നീട് നര്‍ത്തികയും നടിയുമായി തീര്‍ന്ന പോളിഷ് അഭിനേത്രി റൂത്ത് പോസ്‌നറും ഭര്‍ത്താവ് മൈക്കേല്‍ പോസ്‌നറും സ്വിസ് ഡയിങ് ക്ലിനിക്കില്‍ ഒരുമിച്ച് മരണം വരിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ തീരുമാനത്തെ കുറിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇവര്‍ ഇമെയില്‍ അയച്ചിരുന്നു. 96കാരിയായ റൂത്തും 97 വയസുകാരനായ മൈക്കേലിനും ഒരുതരത്തിലുള്ള രോഗങ്ങളും ഉണ്ടായിരുന്നില്ല.

'ക്ഷമിക്കണം, നിങ്ങള്‍ക്ക് ഈ ഇമെയില്‍ ലഭിക്കുമ്പോഴേക്കും ഞങ്ങള്‍ മരിച്ചിരിക്കും' എന്നാണ് ഇവര്‍ അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. ഒപ്പം ഈ തീരുമാനം ഇരുവരും ഒരുമിച്ചെടുത്തതാണെന്നും ആരുടെയും നിർബന്ധപ്രകാരമല്ലെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഏകദേശം 75 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു. ഇടയ്ക്ക് കാഴ്ചയ്ക്കും കേള്‍വിക്കും പ്രശ്‌നങ്ങളുണ്ടായി, ഊർജമെല്ലാം കുറഞ്ഞ അവസ്ഥയിലുള്ള ജീവിതം ഒന്നുകൊണ്ടും മാറ്റാന്‍ കഴിയില്ല. മികച്ച ജീവിതം സന്തോഷത്തോടെ നയിക്കാന്‍ കഴിഞ്ഞു. മകന്‍റെ അകാല മരണം മാത്രമാണ് വേദനിപ്പിച്ചത്. ഒരുമിച്ച് ജീവിതം നന്നായി ജീവിച്ചു. കഴിഞ്ഞ് പോയതിനെ കുറിച്ച് വിഷമിക്കാന്‍ സമയമില്ല. ഭാവിയില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നുമില്ലെന്നും
സന്ദേശത്തിലുണ്ട്.

റൂത്തും അവരുടെ അമ്മായിയും മാത്രമാണ് അവരുടെ കുടുംബത്തില്‍ ശേഷിച്ചത്. പതിനാറാമത്തെ വയസിലാണ് യുകെയില്‍ എത്തുന്നത്. കത്തോലിക്ക സ്‌കൂള്‍ വിദ്യാര്‍ഥിയാണെന്ന വ്യാജേനയാണ് പിന്നീടവര്‍ യുകെയില്‍ കഴിഞ്ഞിരുന്നത്. പോളണ്ട് സ്വദേശിയായ ഇവര്‍ യുകെയില്‍ എത്തിയതിന് ശേഷം ഇംഗ്ലീഷ് സംസാരിച്ചിരുന്നില്ല. നൃത്തത്തില്‍ ശോഭിച്ച ഇവര്‍ ലണ്ടന്‍ കണ്ടംപ്രറി ഡാന്‍സ് തീയേറ്ററില്‍ എന്റോള്‍ ചെയ്തു. പിന്നീട് റോയല്‍ ഷേക്‌സ്പിയര്‍ കമ്പനിയില്‍ അംഗത്വം നേടി. നാടകത്തിലും നൃത്തത്തിലും അഭിനയത്തിലും ശോഭിച്ച ഇവര്‍ 1950ലാണ് ബ്രിട്ടീഷ് പൗരനായ മൈക്കേലിനെ വിവാഹം കഴിക്കുന്നത്.
Content Highlights: Actress Ruth Posner and Husband 'die at swiss clinic'

dot image
To advertise here,contact us
dot image