
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ. ഭാരക്കൂടുതലിന്റെ പേരിലും ഫിറ്റ്നസിന്റെ പേരിലും നിരന്തരം വിമർശനങ്ങൾ നേരിടുന്ന താരം പത്ത് കിലോഗ്രാം ശരീര ഭാരം കുറച്ചതിന് ശേഷമുള്ള ഫോട്ടോ പങ്കുവെച്ചു.
Ro is grinding hard for the World Cup 💪 … and Abhishek Nayar is making sure of it! 🔥
— OneCricket (@OneCricketApp) September 24, 2025
Their bond hits different! 🤝❤️#RohitSharma #AbhishekNayar #TeamIndia #INDvsAUS | 📸 : Abhishek Nayar/ Insta pic.twitter.com/jsbby0mURX
മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകനും രോഹിത്തിന്റെ അടുത്ത സുഹൃത്തുമായ അഭിഷേക് നായറിനൊപ്പം ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്ന ഫോട്ടോയാണ് പങ്കുവെച്ചത്. '10,000 ഗ്രാം കഴിഞ്ഞിട്ടും ഞങ്ങൾ മുന്നോട്ട് തന്നെ നീങ്ങുന്നു' വെന്നാണ് ഫോട്ടോയ്ക്ക് ക്യാപ്‌ഷനായി നൽകിയിട്ടുള്ളത്.
ഒക്ടോബർ 19 ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിക്കുന്നതോടെ 38 കാരനായ രോഹിത് വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വർഷമാദ്യം ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് രോഹിത് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
നേരത്തെ തന്നെ ടി 20 ലോകകപ്പ് നേടിയ ശേഷം ടി 20 യിൽ നിന്നും ബോർഡർ ഗവാസ്‌ക്കർ പരമ്പരയ്ക്ക് ശേഷം ടെസ്റ്റിൽ നിന്നും രോഹിതും സഹ സീനിയർ താരം വിരാട് കോഹ്‌ലിയും വിരമിച്ചിരുന്നു.
Content Highlights: Rohit Sharma sheds 10kg: Abhishek Nayar reveals stunning ODI comeback look