'അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചേർത്തു പിടിച്ചേനെ…'; പത്മരാജന്റെ Ai ചിത്രങ്ങൾ പങ്കുവെച്ച് മകൻ അനന്ത പത്മനാഭൻ

തന്റെ ഒപ്പം ഇരിക്കുന്നതും കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അനന്ത പത്മനാഭൻ പങ്കുവെച്ചത്.

'അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചേർത്തു പിടിച്ചേനെ…'; പത്മരാജന്റെ Ai ചിത്രങ്ങൾ പങ്കുവെച്ച് മകൻ അനന്ത പത്മനാഭൻ
dot image

പത്മരാജന്റെ Ai ചിത്രങ്ങൾ പങ്കുവെച്ച് മകൻ അനന്ത പത്മനാഭൻ. തന്റെ ഒപ്പം ഇരിക്കുന്നതും കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അനന്ത പത്മനാഭൻ പങ്കുവെച്ചത്. കൂടാതെ ഒറിജിനൽ ചിത്രങ്ങൾ കളർ ചെയ്തും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എപ്പോഴും ഇങ്ങനെ ചേർത്തുപിടിച്ചേനെയെന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാൻ ബോയ് താൻ തന്നെയാണെന്നും ഒരു വൈകാരിക കുറിപ്പിലുടെ അനന്ത പങ്കുവെച്ചു.

Padmarajan Ai Images

'ഇനിയിപ്പം ഇത് കൂടി ആവട്ടെ ! സിദ്ധാർഥ് സിദ്ധു അയച്ചു തന്ന Ai സ്വപ്ന ചിത്രങ്ങൾ. ( നീല കുർത്ത പടം കൃത്യം!) കൂടെ real ആയ പഴയ ചിത്രം കളർ ചെയ്ത് അയച്ചു തന്നത് സന്ദീപ് സദാശിവൻ. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പഴും ഇങ്ങനെ ചേർത്തു പിടിച്ചേനെ. ഏറ്റവും വലിയ ഫാൻ ബോയ് നമ്മൾ തന്നെ ആണെന്നറിയാമല്ലോ', അനന്ത പത്മനാഭൻ കുറിച്ചു.

Content Highlights: Anantha Padmanabhan shares Ai Pictures of his father Padmarajan

dot image
To advertise here,contact us
dot image