അച്ഛന് പഠിക്കുന്നോ?; പ്രതിരോധ ബാറ്റിങ്ങുമായി ദ്രാവിഡിന്റെ മകൻ; ഒടുവിൽ സച്ചിൻെറ മകനെത്തി ഔട്ടാക്കി

ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കളാണ് ഇരു ടീമുകളിലായി മല്‍സരിച്ചത്.

അച്ഛന് പഠിക്കുന്നോ?; പ്രതിരോധ ബാറ്റിങ്ങുമായി ദ്രാവിഡിന്റെ മകൻ; ഒടുവിൽ സച്ചിൻെറ മകനെത്തി ഔട്ടാക്കി
dot image

കർണാടക ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം നടന്ന രസകരമായ ഏറ്റുമുട്ടലാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിമ്മപ്പയ്യ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരപുത്രന്‍മാരുടെ ഏറ്റുമുട്ടലായിരുന്നു അത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും
മക്കളാണ് ഇരു ടീമുകളിലായി മല്‍സരിച്ചത്.

പ്രതിരോധാത്മക ബാറ്റിങിന്റെ ഉസ്താദായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് അച്ഛന്റെ അതെ ശൈലിയിലാണ് കളിച്ചത്. 26 പന്തില്‍ നിന്ന് ഒമ്പത് റണ്‍സ് നേടിയ സമിത്തിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എത്തിയാണ് വീഴ്ത്തിയത്. അടുത്ത തലമുറയിലെ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ക്രിക്കറ്റ് ആരാധകരും അത് ഏറ്റെടുത്തു. ഇരുവരും ആഭ്യന്തര സീസണിന് ഒരുങ്ങാൻ വേണ്ടിയാണ് ടൂർണമെന്റ് കളിക്കുന്നത്.

Content Highlights -Sachin Tendulkar's Son Arjun Dismisses Rahul Dravid’s Son Samit

dot image
To advertise here,contact us
dot image