തിരുവനന്തപുരത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റില്‍ പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി

പുഴുവിനെ കണ്ട സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും കഴിഞ്ഞ ആഴ്ച്ച എടുത്ത സ്റ്റോക്കാണ് എന്നുമാണ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ അധികൃതര്‍ പറയുന്നത്

തിരുവനന്തപുരത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റില്‍ പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റില്‍ പുഴു. കാര്യവട്ടത്താണ് സംഭവം. ലോയല്‍ സിറ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ റഷ്യന്‍ കോണ്‍സുലേറ്റ് ജീവനക്കാരനായ ഹരിനാരായണനാണ് ഗയ (GAIA) എന്ന ബ്രാൻഡിന്റെ ഗ്രനോള ബാർ വാങ്ങിയത്. വീട്ടിലെത്തി കഴിക്കാനായി എടുത്തപ്പോഴാണ് ഹരിനാരായണന്‍ ചോക്ലേറ്റില്‍ പുഴുവിനെ കണ്ടത്. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. പുഴുവിനെ കണ്ട സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും കഴിഞ്ഞ ആഴ്ച്ച എടുത്ത സ്റ്റോക്കാണ് എന്നുമാണ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ അധികൃതര്‍ പറയുന്നത്. ചോക്ലേറ്റ് കമ്പനിയില്‍ നിന്ന് എത്തിയ മുഴുവന്‍ സ്റ്റോക്കും ഒഴിവാക്കിയെന്നും അവര്‍ വ്യക്തമാക്കി.

Content Highlights: Worm found in chocolate purchased from supermarket in Thiruvananthapuram

dot image
To advertise here,contact us
dot image