ഇ-സിഗരറ്റ് ഇന്ത്യയിൽ നിരോധിച്ച കാര്യം അറിയില്ലേ? ആര്യൻ ഖാന്റെ 'ബാഡ്‌സ് ഓഫ് ബോളിവുഡി'ലെ ആ രംഗം നീക്കം ചെയ്യും?

ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ബാഡ്‌സ് ഓഫ് ബോളിവുഡ്' നിയമക്കുരുക്കിലേക്ക്.

ഇ-സിഗരറ്റ് ഇന്ത്യയിൽ നിരോധിച്ച കാര്യം അറിയില്ലേ? ആര്യൻ ഖാന്റെ 'ബാഡ്‌സ് ഓഫ് ബോളിവുഡി'ലെ ആ രംഗം നീക്കം ചെയ്യും?
dot image

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ബാഡ്‌സ് ഓഫ് ബോളിവുഡ്' നിയമക്കുരുക്കിലേക്ക്. വെബ് സീരീസിൽ രൺബീർ കപൂർ ഇ-സിഗരറ്റ് വലിക്കുന്ന രംഗം നീക്കം ചെയ്യണമെന്ന് പറഞ്ഞ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി. ഇ സിഗരറ്റ് ഇന്ത്യയിൽ 2019 മുതൽ നിരോധിച്ചത് ആണെന്നും യാതൊരു വാണിംഗ് അറിയിപ്പും സീരീസിൽ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ മുംബൈ പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

Ranbir Kapoor in the bads of bollywood

നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ വെബ് സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡ് സിനിമ ഇൻഡസ്ട്രിയിലുള്ള മിക്ക താരങ്ങളെയും കളിയാക്കിയും സിനിമ മാഫിയയെ കുറിച്ചും പറയുന്ന സീരീസിന് കൈയടികൾ ലഭിക്കുന്നുണ്ട്. സംവിധായകനായുള്ള ആര്യൻ ഖാന്റെ അരങ്ങേറ്റം മോശമായില്ലെന്നും മികച്ച ഒരു വർക്ക് ആണ് സീരീസ് എന്നുമാണ് പ്രതികരണങ്ങൾ. നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്താണ് സീരീസ്.

നിറയെ കാമിയോകളും റഫറൻസുകളും ഈ സീരിസിലുണ്ട് അതെല്ലാം ഗംഭീരമാണെന്നും കമന്റുകളുണ്ട്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ, രാഘവ് ജുയൽ എന്നിവർ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ഇതിൽ രാഘവ് ജുയലിൻ്റെ പ്രകടനം ഏറെ കയ്യടി നേടുന്നുണ്ട്. ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് ആണ് ബാഡ്‌സ് ഓഫ് ബോളിവുഡ് എന്നും ഇത്തരം സിനിമകൾ ബോളിവുഡ് വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏഴ് എപ്പിസോഡുകളാണ് സീരിസിലുള്ളത്.

ബോളിവുഡിലെ താരങ്ങൾക്കായി ഷാരൂഖ് ഖാൻ സീരിസിന്റെ ഒരു എക്സ്ക്ലൂസിവ് പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നു. ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, അബ്രാം ഖാൻ, സുഹാന ഖാൻ തുടങ്ങി താരകുടുംബത്തിലെ എല്ലാവരും പ്രീമിയർ ഷോയിൽ പങ്കെടുത്തിരുന്നു. ഒപ്പം ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, കജോൾ, വിക്കി കൗശൽ, കരൺ ജോഹർ, ഫറാ ഖാൻ, രാജ്കുമാർ ഹിരാനി, അനന്യ പാണ്ഡെ, അനിൽ കപൂർ, വിക്കി കൗശൽ, അർജുൻ കപൂർ, മാധുരി ദീക്ഷിത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഒപ്പം അംബാനി കുടുംബത്തിലെ അംഗങ്ങളും പ്രീമിയർ ഷോയിലെ അതിഥികളായി. മുകേഷ് അംബാനി, നിത അംബാനി ഒപ്പം മറ്റു അംബാനി കുടുംബാംഗങ്ങളും ചടങ്ങിന് എത്തി.

നിരവധി ബോളിവുഡ് സൂപ്പർതാരങ്ങളും സീരിസിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ഷാരൂഖ് ഖാൻ എന്നിവരാണ് ഷോയിൽ കാമിയോ റോളിൽ എത്തുന്നത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത്.

Content Highlights: Aryan Khans new web series Bads of Bollywood lands in legal trouble

dot image
To advertise here,contact us
dot image