
ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്റ്റാർ ബാറ്റർ റിഷഭ് പന്തിന് നഷ്ടമാകുമെന്ന് റിപ്പോർട്ട്. പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെപ്റ്റംബർ 24 ന് പ്രഖ്യാപിക്കാനിരിക്കെയാണ് പന്ത് കളിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തട്ടുവരുന്നത്. പന്തിന്റെ അഭാവത്തിൽ ധ്രുവ് ജുറൽ ഒന്നാം വിക്കറ്റ് കീപ്പറാകും.
ഇംഗ്ലണ്ടിൽ നടന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ താരത്തിന് പരിക്കേറ്റിരുന്നു. ശേഷംഓവലിൽ നടക്കുന്ന അവസാന ടെസ്റ്റിനുള്ള ടീമിൽ പന്തിന് പകരക്കാരനായി തമിഴ്‌നാടിന്റെ എൻ ജഗദീശനെ ഉൾപ്പെടുത്തി.
ഇത്തവണത്തെ ഇംഗണ്ടിനെതിരായ പരമ്പര 2 -2 സമനിലയിലാണ് അവസാനിച്ചത്. പാരമ്പരയിലുടനീളവും പന്ത് മികച്ച പ്രകടനവും കാഴ്ച വെച്ചിരുന്നു.
Content Highlights:Ind vs WI Test - Rishabh Pant to miss home Tests against West Indies