ഭ്രാന്താണോയെന്ന് ചോദിക്കും, ഒറ്റരാത്രികൊണ്ട് ഒരു സൈക്യാട്രിസ്റ്റിനും പാക് ടീമിനെ രക്ഷിക്കാനാവില്ല: മുൻ PCBചീഫ്

ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുന്നോടിയായി പാക് ടീം മോട്ടിവേഷണല്‍ സ്പീക്കറെ ഏര്‍പ്പെടുത്തിയിരുന്നു

ഭ്രാന്താണോയെന്ന് ചോദിക്കും, ഒറ്റരാത്രികൊണ്ട് ഒരു സൈക്യാട്രിസ്റ്റിനും പാക് ടീമിനെ രക്ഷിക്കാനാവില്ല: മുൻ PCBചീഫ്
dot image

ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുന്നോടിയായി പാക് ടീം മോട്ടിവേഷണല്‍ സ്പീക്കറെ ഏര്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു. നിര്‍ണായക മത്സരത്തിന് മുന്നോടിയായി താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് പാകിസ്താന്‍ ടീം മാനേജ്‌മെന്റ് മോട്ടിവേഷണല്‍ സ്പീക്കറെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ് ഡോ. റഹീല്‍ കരീമിനെയാണ് ടീം മാനേജ്മെന്റ് ഈ ദൗത്യത്തിന് വേണ്ടി നിയമിച്ചിരിക്കുന്നത്.

ഇപ്പോഴിതാ പാക് ടീമിന്റെ ഈ നീക്കത്തിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പിസിബി ചീഫ് നജാം സേഥി. മാനസികാരോഗ്യ വിദഗ്ധനെ നിയമിച്ചിട്ട് വലിയ പ്രയോജനമില്ലെന്നാണ് സേഥി പറയുന്നത്.‌ പാക് താരങ്ങള്‍ മാനസികാരോഗ്യ വിദഗ്ധനെ അംഗീകരിക്കാന്‍ സാധ്യതയില്ല എന്നതാണ് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ പിസിബി അധ്യക്ഷനായിരുന്ന കാലത്ത് ടീമില്‍ മാനസികാരോ​ഗ്യ വിദ​ഗ്ധനെ കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അത് പാക് താരങ്ങൾ ഇത്തരം കാര്യങ്ങൾ അം​ഗീകരിക്കാൻ തയ്യാറാവില്ല. കാരണം പാകിസ്താന്റെ സംസ്കാരത്തിൽ ചികിത്സയെ പലപ്പോഴും തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുന്നത് വലിയ ബലഹീനതയായി തെറ്റിദ്ധരിക്കപ്പെടുകയോ അല്ലെങ്കില്‍ ഭ്രാന്തിന്റെ ലക്ഷണമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും', സേഥി പറഞ്ഞു.

'മാനസികാരോഗ്യം എന്നത് വിശാലമായ ആശയമാണ്. നിര്‍ഭാഗ്യവശാല്‍ ഇവിടെ അങ്ങനെയല്ല കാര്യങ്ങൾ. നിങ്ങള്‍ക്ക് ഭ്രാന്താണോ എന്ന ചോദ്യമാണ് ഇവിടെ അത് ഉയർത്തുക. രസകരമായ കാര്യം എന്താണെന്നാൽ ഇത്തരം മാനസികാരോഗ്യ വിദഗ്ധര്‍ മിക്കവരും വിദേശത്ത് വിദ്യാഭ്യാസം നേടിയവരാണ്. അവർ‌ കൂടുതലും സംസാരിക്കുക ഇം​ഗ്ലീഷിലാണ്. അതാണെങ്കിൽ‌ ഇവിടത്തെ താരങ്ങൾക്ക് അറിയുകയുമില്ല. പാകിസ്താൻ താരങ്ങൾക്ക് മനസിലാവുന്നത് ഉറുദ്ദുവോ പഷ്തോയും ആയിരിക്കും', സേഥി തുറന്നു പറഞ്ഞു.

'പാക് താരങ്ങളുടെയെല്ലാം ജീവിത പശ്ചാത്തലവും മതിയായ വിദ്യാഭ്യാസത്തിന്റെ കുറവുമെല്ലാം മറ്റൊരു പ്രശ്നമാണ്. അതുകൊണ്ട് ഒരു മാനസികാരോ​ഗ്യ വിദ​ഗ്ധനും ഒറ്റ രാത്രി കൊണ്ട് പാകിസ്താൻ ടീമിനെ രക്ഷിക്കാൻ സാധിക്കില്ല', സേഥി കൂട്ടിച്ചേർത്തു.

Content Highlights: Ex-PCB Chief Najam Sethi Mocks Pakistan Team Ahead Of IND vs PAK, Asia Cup 2025 Super 4

dot image
To advertise here,contact us
dot image