'ബാറ്റ് ചെയ്യാതെ മാറിനിന്നതിന് പിന്നിൽ ഇതാണ്'; കാരണം വ്യക്തമാക്കി സൂര്യകുമാർ

ഇന്ത്യയുടെ എട്ട് വിക്കറ്റ് നഷ്ട്പ്പെട്ടിട്ടും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങിനിറങ്ങാത്തത് ആരാധകരിൽ കൗതുകം സൃഷ്ടിച്ചിരുന്നു

'ബാറ്റ് ചെയ്യാതെ മാറിനിന്നതിന് പിന്നിൽ ഇതാണ്'; കാരണം വ്യക്തമാക്കി സൂര്യകുമാർ
dot image

ഇന്ത്യ- ഒമാൻ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യയുടെ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങിനിറങ്ങാത്തത് ആരാധകരിൽ കൗതുകം സൃഷ്ടിച്ചിരുന്നു. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും ബാറ്റ് ചെയ്ത സൂര്യ അവസാന മത്സരത്തിൽ തന്റെ ബാറ്റിങ് പൊസിഷൻ സഞ്ജുവിന് നൽകുകയായിരുന്നു.

സഞ്ജുവിനെ കൂടാതെ ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർക്കൊന്നും ആദ്യ രണ്ട് മത്സരത്തിൽ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇക്കാരണം കൊണ്ട് അദ്ദേഹം ബാക്കിയുള്ളവർക്ക് അവസരം നൽകുകയായിരുന്നു.

എന്നാൽ വാലറ്റത്തിന് മുമ്പും അദ്ദേഹം ബാറ്റ് ചെയ്യാൻ കൂട്ടാക്കിയില്ല. ഹർദിക് നാലാമനായി ക്രിസീലെത്തിയപ്പോൾ അഞ്ചാമനായി അക്‌സർ പട്ടേലും എത്തി. ആറും ഏഴും സ്ഥാനങ്ങളിൽ ശിവം ദുബെയാണ് എത്തിയത്.

എന്നാൽ ഇവർക്ക് ശേഷം ബൗളർമാരെയാണ് സൂര്യ ബാറ്റിങ്ങിനിയച്ചത്. എട്ട് വിക്കറ്റ് വീണപ്പോഴാണ് അദ്ദേഹം പാഡണിഞ്ഞ് പോലും നിന്നത്. ബാക്കിയുള്ളവർക്ക് അവസരം നൽകുന്ന സൂര്യയുടെ ഈ നല്ല മനസിനെ ആരാധകർ അഭിനന്ദിക്കുന്നുണ്ട്.

'ഈ ടൂർണമെന്റിൽ ഇത് വരെയായി ബാറ്റിംഗ് ലഭിക്കാത്തവർ ഉണ്ട്, അവർക്ക് അവസരം കിട്ടട്ടെ', എന്തുകൊണ്ടാണ് ബാറ്റിങ്ങിൽ ഇറങ്ങാത്തത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സൂര്യയുടെ മറുപടി ഇതായിരുന്നു.

Content Highlights-

dot image
To advertise here,contact us
dot image