ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് അപൂർവ നേട്ടം; മറികടക്കാനുള്ളത് പാകിസ്താനെ മാത്രം

ടി20 ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യ.

ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് അപൂർവ നേട്ടം; മറികടക്കാനുള്ളത് പാകിസ്താനെ മാത്രം
dot image

ടി20 ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യ. 250 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചത്.

ഓമനെതിരെയുള്ള മത്സരതോടെയാണ് ഇന്ത്യ 250 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ എന്ന നേട്ടത്തിലെത്തിയത്. പാകിസ്താനാണ് ഏറ്റവും കൂടുതൽ ട്വന്‍റി20 മത്സരങ്ങൾ കളിച്ച ടീം. 275 മത്സരങ്ങൾ. ന്യൂസിലൻഡ് (235), വെസ്റ്റിൻഡീസ് (228) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 212 മത്സരങ്ങളുമായി ശ്രീലങ്ക അഞ്ചാമതും.

അതേ സമയം ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.

അർധസെഞ്ച്വറികളുമായി തിളങ്ങിയ ആമിർ കലീമും ഹമ്മാദ് മിർസയുമാണ് ഒമാന് വേണ്ടി മിന്നിയത്. നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 20 ഓവറിൽ 188 റൺസ് നേടിയത്. 56 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോർ. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സുമടിച്ചാണ് സഞ്ജു ഇത് നേടിയത്.

Content Highlights: India achieves rare feat in T20 cricket; only Pakistan to surpass

dot image
To advertise here,contact us
dot image