സ്കിൻ കാൻസറിന് ശരീരം ചില മുന്നറിയിപ്പുകൾ നൽകും; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ഡെർമെറ്റോളജിസ്റ്റായ ഡോ. സാമന്ത എല്ലിസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളെ പറ്റി വിവരിക്കുന്നു

സ്കിൻ കാൻസറിന് ശരീരം ചില മുന്നറിയിപ്പുകൾ നൽകും; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
dot image

നിങ്ങളെ ബാധിച്ചേക്കാവുന്ന ഓരോ ആരോഗ്യ പ്രശ്‌നങ്ങളെ പറ്റിയും ശരീരം തുടക്കത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ പലപ്പോഴും അത് നമ്മള്‍ ശ്രദ്ധിക്കാതെ പോകാറാണ് പതിവ്. തുടക്കത്തില്‍ തന്നെ അവ മനസിലാക്കി ചികിത്സിച്ചാല്‍ രോഗമുക്തിയും എളുപ്പത്തിലാകും. അത്തരത്തില്‍ നേരത്തെ കണ്ടെത്തിയാല്‍ രോഗമുക്തിക്ക് ഏറെ സാധ്യതയുള്ള രോഗമാണ് കാന്‍സര്‍. സ്‌കിന്‍ കാന്‍സറും സമാനമാണ്. ഡെർമെറ്റോളജിസ്റ്റായ ഡോ. സാമന്ത എല്ലിസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളെ പറ്റിയും കരുതേണ്ട മുന്‍കരുതലിനെ പറ്റിയും പറയുന്നു.

സ്‌കിന്‍ കാന്‍സറില്‍ ഉള്‍പ്പെടുന്ന സ്‌ക്വാമസ് സെല്‍ കാര്‍സിനോമയുടെ ലക്ഷണങ്ങളെ പറ്റിയാണ് ഡോക്ടര്‍ വീഡിയോയില്‍ പറയുന്നത്. എല്ലാ സ്‌കിന്‍ കാന്‍സറുകളും വലുതും ഇരുണ്ടതുമായ പാടുകള്‍ നല്‍കുന്നതല്ലായെന്നും അവയെ കൃത്യമായി നിരീക്ഷിച്ച് മനസിലാക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ പറയുന്നു. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ വ്യത്യസ്ത രീതികളില്‍ രൂപപ്പെട്ടേക്കാം. അതിന് ഉദ്ദാഹരണമാണ് ശരീരത്തിലെ ചെറിയ പിങ്ക് ചെതുമ്പല്‍ പോലെ കാണപ്പെടുന്ന പാടുകള്‍. ഇത്തരത്തിലുള്ള പാടുകളെ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.

സ്‌ക്വാമസ് സ്‌കിന്‍ കാര്‍സിനോമയുടെ ലക്ഷണങ്ങള്‍ കൂടുതലായും കാല്‍ വിരലുകളിലാണ് കാണപ്പെടുന്നത്. ചര്‍മ്മത്തിന് മുകളിലെ പാളികളിലുള്ള സ്‌ക്വാമസ് സെല്ലുകളില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോഴാണ് കാര്‍സിനോമ വികസിക്കുന്നത്. പിങ്ക്, ചുവപ്പ്, കറുപ്പ്, തവിട്ട് എന്നീ നിറത്തിലും പാടുകള്‍ ചിലരില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചെറിയ വ്രണം പോലെയോ ഉറച്ച മുഴ പോലെയോ ആണ് ഇവ കാണപ്പെടുക. അതിനാല്‍ ഇവ മനസിലാക്കുകയും കൃത്യമായ ചികിത്സ നേടുകയും ചെയ്താല്‍ രോഗമുക്തിയും എളുപ്പത്തിലാകും.

Content Highlights- Your body will give you some warning signs of skin cancer; don't ignore these symptoms

dot image
To advertise here,contact us
dot image