'ഒന്നു മിണ്ടാൻ വന്നപ്പോഴേക്കും മൈക്കും പോയി'; മൗനം വെടിഞ്ഞ് കുൽദീപ് യാദവ്

2.1 ഓവറിൽ നാല് വിക്കറ്റുമായി കളിയിലെ താരമായാണ് ഈ ചൈനമാൻ കളം വിട്ടത്

'ഒന്നു മിണ്ടാൻ വന്നപ്പോഴേക്കും മൈക്കും പോയി'; മൗനം വെടിഞ്ഞ് കുൽദീപ് യാദവ്
dot image

ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം മുതൽ കേൾക്കുന്ന ചോദ്യങ്ങളാണ് കുൽദീപ് യാദവ് എവിടെ? അദ്ദേഹത്തെ എന്താണ് കളിപ്പിക്കാത്തതെന്ന്. ഇംഗ്ലണ്ടിൽ നടന്ന അഞ്ച് ടെസ്റ്റിലും കുൽദീപിന് കളിക്കാനുള്ള അവസരം ലഭിച്ചില്ല. ചൈനമാൻ അറ്റാക്കിങ് സ്പിന്നറായിട്ടും കളിപ്പിക്കാത്തതിൽ ഇന്ത്യക്കെതിരെയും കോച്ച് ഗൗതം ഗംഭീറിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കുൽദീപിന് അവസരം ലഭിച്ചു. യുഎഇയെ അനായാസം പരാജയപ്പെടുത്തിയ ഇന്ത്യക്ക് വേണ്ടി കളം നിറഞ്ഞത് കുൽദീപാണ്. 2.1 ഓവറിൽ നാല് വിക്കറ്റുമായി കളിയിലെ താരമായാണ് ഈ ചൈനമാൻ കളം വിട്ടത്. മത്സരത്തിന് ശേഷം തന്റെ കരിയറിലുടനീളം ടീമിൽ വന്നും പോയും നിൽക്കുന്നതിനെ പറ്റി എന്താണ് കരുതുന്നതെന്ന്് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ചോദിച്ചിരുന്നു.

കഴിഞ്ഞ കുറച്ച വർഷങ്ങളായി നിങ്ങൾ ഇന്ത്യൻ ടീമിൽ സ്ഥിരമല്ല. കരിയറിൽ ഇടക്കിടെ ഗാപ്പുമുണ്ട്, എന്നാലും നിങ്ങൾ വരുമ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നു, ഏന്താണ് ഇതിൽ തോന്നുന്നത് എന്നായിരുന്നു മഞ്ജരേക്കറിന്റെ ചോദ്യം.

മറുപടി പറയാൻ തുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ മൈക്കിൽ നിന്നും ശബ്ദം വ്യക്തമാകുന്നില്ലായിരുന്നു. 'എനിക്ക് ഇത് കഠിനമായിരുന്നു' എന്ന് പറഞ്ഞത് മാത്രമായിരുന്നു ആളുകൾക്ക് കേൾക്കാൻ സാധിച്ചത്. ബാക്കിയൊന്നും ആളുകൾക്ക് വ്യക്തമായില്ല. പിന്നീട് മൈക്ക് മാറ്റി നൽകിയതിന് ശേഷം, ഈ ഫോർമാറ്റിൽ ലെങ്ത് മനസിലാക്കി എറിയുക എന്നുള്ളത് പ്രധാനമാണെന്നും ബാറ്റർമാരുടെ റിയാക്ഷൻ അറിയുക എന്നുള്ളതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കുൽദീപ് തിരിച്ചെത്തുന്നത്.

Content Highlights- Kulddep Yadav Breaks Silence on his ommissions

dot image
To advertise here,contact us
dot image