
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സിആര്‍പിഎഫ്. രാഹുല്‍ ഗാന്ധി ചട്ടങ്ങള്‍ ലംഘിച്ചതായി സിആര്‍പിഎഫ് മേധാവി ആരോപിച്ചു. രാഹുൽ ഗാന്ധി മുന്‍കൂട്ടി അറിയിക്കാതെ വിദേശ യാത്ര നടത്തുന്നുവെന്നും സുരക്ഷാക്രമീകരണങ്ങളെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും സിആര്‍പിഎഫ് പറഞ്ഞു. ഇക്കാര്യം അറിയിച്ച് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും സിആര്‍പിഎഫ് കത്തയച്ചു.
'രാഹുല്‍ ഗാന്ധി പല സന്ദര്‍ഭങ്ങളിലായി നിര്‍ബന്ധിതമായും സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍ സ്വീകരിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നു', കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ സന്ദര്‍ശന ചിത്രങ്ങള്‍ പുറത്തുവന്നതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായി എന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് സിആര്‍പിഎഫിന്റെ വിശദീകരണം.
വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധി ഇടയ്ക്കിടെ വിദേശയാത്ര നടത്താറുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇറ്റലി, വിയറ്റ്‌നാം, ദുബായ്, ഖത്തര്‍, ലണ്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. യെല്ലോ ബുക്ക് പ്രോട്ടോക്കോള്‍ പ്രകാരം വിദേശയാത്രയുള്‍പ്പെടെയുള്ള എല്ലാ യാത്രകളെയും കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി പലപ്പോഴും ഇക്കാര്യങ്ങള്‍ അറിയിക്കാറില്ലെന്ന് സിആര്‍പിഎഫ് പറയുന്നു.
Content Highlights: Rahul Gandhi violated security rules and protocols CRPF writes to Rahul and Kharge