
തിരുവനന്തപുരം: ശാസ്ത്രമേളകളിലെ തട്ടിപ്പ് തടയാൻ വിദ്യാഭ്യാസ വകുപ്പ്. പുറത്തുനിന്നുള്ള വിദഗ്ധർ നിർമ്മിച്ച് നൽകുന്ന
മോഡലുകളുമായി മേളയ്ക്ക് എത്താൻ കഴിയില്ല. വർക്കിംഗ്, സ്റ്റിൽ മോഡലുകൾ നിർമ്മിച്ചത് കുട്ടികൾ തന്നെയെന്ന് തെളിയിക്കണം.
തെളിവായി വീഡിയോയും ഫോട്ടോകളും ഹാജരാക്കണം. ഇവ പരിശോധിച്ച ശേഷമാകും വിധികർത്താക്കൾ മാർക്ക് നൽകുന്നത്. ഗവേഷണാത്മക പ്രോജക്ടുകൾക്കും വീഡിയോ നിബന്ധന ബാധകമാണ്. പരിഷ്കരിച്ച ശാസ്ത്രോത്സവം മാനുവലിലാണ് നിർദേശങ്ങളുള്ളത്.
നവംബർ 7 മുതൽ 10 വരെ പാലക്കാടാണ് കേരള സ്കൂൾ ശാസ്ത്രോത്സവം നടക്കുന്നത്. നേരത്തെ ശാസ്ത്രമേള പാലക്കാട്ടുനിന്ന് ഷൊർണൂരിലേക്ക് മാറ്റുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
Content Highlights: Kerala School Sasthrolsavam new guidelines