കെ സി എൽ റൺവേട്ട; രണ്ടാം സ്ഥാനത്തുള്ള സഞ്ജുവുമായുള്ള അകലം കൂട്ടി ഇമ്രാൻ മുന്നോട്ട്

ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു

കെ സി എൽ റൺവേട്ട; രണ്ടാം സ്ഥാനത്തുള്ള സഞ്ജുവുമായുള്ള അകലം കൂട്ടി ഇമ്രാൻ മുന്നോട്ട്
dot image

കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ മൊത്തം 363 റൺസാണ് ഇമ്രാൻ ആകെ നേടിയത്. 60.50 ശരാശരിയിൽ 170.42 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത്.

സൂപ്പർ താരം സഞ്ജു സാസംണ്‍ തന്നെയാണ് രണ്ടാമത്. കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി അഞ്ച് മത്സരങ്ങളില്‍ നിന്ന് (നാല് ഇന്നിംഗ്സുകള്‍) 285 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 71.25 ശരാശരിയും 182.69 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഇമ്രാനും സഞ്ജുവിനും ഇടയിൽ 78 റണ്‍സിന്റെ അന്തരമാണ് ഉള്ളത്.

ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങള്‍ കളിച്ച കൃഷ്ണ പ്രസാദ് ഇതുവരെ നേടിയത് 217 റണ്‍സ്. കൊല്ലം സെയ്ലേഴ്സിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നാലാം സ്ഥാനത്തേക്ക് കയറി. അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം ആറ് മത്സരങ്ങളില്‍ നിന്ന് 211 റണ്‍സായി. 42.20 ശരാശരിയിലാണ് നേട്ടം. 161.07 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

കാലിക്കറ്റ് ഗ്ലോബ്സറ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രോഹന് ആറ് മത്സരങ്ങളില്‍ നിന്ന് 205 റണ്‍സാണ് നേടാന്‍ സാധിച്ചത്.

Content Highlights:KCL run-scoring list; Imran first, Sanju samson with secod

dot image
To advertise here,contact us
dot image