
ഏഷ്യ കപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇടംകൈയ്യൻ ബാറ്റ്സ്മാൻ ചരിത് അസലങ്കയാണ് ടീമിനെ നയിക്കുന്നത്
കുശാൽ മെൻഡിസ്, കുശാൽ പെരേര, ദസുൻ ഷനക എന്നിവരാണ് ബാറ്റർമാരുടെ മുൻ നിരയിലുള്ളത്. യുവ പേസർ മതീഷ പതിരണയ്‌ക്കൊപ്പം സ്റ്റാർ ഓൾറൗണ്ടർ വനിന്ദു ഹസരംഗയും ടീമിലിടം നേടിയിട്ടുണ്ട്. കുറച്ചുകാലമായി പരിക്കിന്റെ പിടിയിലായിരുന്നു ഹസരംഗ.
ഏഷ്യാ കപ്പിൽ ശ്രീലങ്കയുടെ ആദ്യ മത്സരം സെപ്റ്റംബർ 13 ന് ബംഗ്ലാദേശിനെതിരെയാണ്.
2025 ഏഷ്യാ കപ്പിനുള്ള ശ്രീലങ്കൻ ടീം: ചരിത് അസലങ്ക (C), പാത്തും നിസ്സങ്ക, കുശാൽ മെൻഡിസ്, കുശാൽ പെരേര, നുവാനിദു ഫെർണാണ്ടോ, കമിന്ദു മെൻഡിസ്, കമിൽ മിഷാര, ദസുൻ ഷനക, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷ്ണ, ചമീര, ഫെർണാണ്ടോ, നുവാൻ തുഷാര, മതീഷ പതിരണ.
Content Highlights:Asia Cup 2025: Sri Lanka Announce Squad,