വിക്കറ്റ് വേട്ടയിൽ ഒന്നാമത്; റൺവേട്ടയിലും മുന്നിൽ; കെ സി എല്ലിന്റെ പുതിയ താരോദയമായി അഖിൽ

അഞ്ചു മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് അഖില്‍ വീഴ്ത്തിയത്.

വിക്കറ്റ് വേട്ടയിൽ ഒന്നാമത്; റൺവേട്ടയിലും മുന്നിൽ; കെ സി എല്ലിന്റെ പുതിയ താരോദയമായി അഖിൽ
dot image

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ പുരോഗമിക്കുകയാണ്. ഓരോ ടീമും അഞ്ചുവീതം മത്സരങ്ങൾ കളിച്ചപ്പോൾ അഞ്ചിൽ നാല് ജയവുമായി തൃശൂർ ടൈറ്റൻസാണ് മുന്നിൽ. മൂന്ന് വീതം ജയങ്ങളുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാറും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

അതേ സമയം സീസണിൽ പല താരങ്ങളുടെയും മിന്നും ഉദയങ്ങളുമുണ്ടായി. കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന്റെ അഖിൽ സ്കറിയയാണ് അതിൽ ഒന്നാമത്. വിക്കറ്റ് വേട്ടയിൽ ഒന്നാമതാണ് അഖിൽ. അഞ്ചു മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് അഖില്‍ വീഴ്ത്തിയത്.

റൺ വേട്ടയിലും താരം പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 173 റണ്‍സ് നേടിയ താരം നിലവിൽ റൺവേട്ടക്കാരുടെ ലിസ്റ്റിൽ ആറാമനായാണ്. തുടർന്നുള്ള കാലിക്കറ്റിന്റെ പ്രകടനത്തിലും അഖിലിന്റെ റോൾ നിർണായകമാകും.

Content Highlights:First in wickets; also ahead in runs; Akhil scaria is the new star of KCL

dot image
To advertise here,contact us
dot image