
ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് മത്സര പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ചാണ് പ്രോട്ടീസ് പരമ്പര സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ 84 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ്യ മത്സരത്തിൽ 98 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. പരമ്പരയിൽ ഒരു മത്സരം കൂടി ബാക്കിയുണ്ട്.
ഈ പരമ്പര വിജയിച്ചതോടെ ഓസ്‌ട്രേലിയയെ തങ്ങളുടെ ബണ്ണിയാക്കി മാറ്റുകയാണ് പ്രോട്ടീസ്. മൈറ്റി ഓസീസിനെതിരെ നടന്ന കഴിഞ്ഞ അഞ്ച് ഏകദിന പരമ്പരകളിൽ അഞ്ചും വിജയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രണ്ട് വർഷം മുമ്പ് 2023ൽ 3-2നാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. 2020ൽ 3-0ത്തിനായിരുന്നു പ്രോട്ടീസിന്റെ വിജയം. 2016ലും പ്രോട്ടീസ് 5-0ത്തിന് ഓസീസിനെ വൈറ്റ് വാഷ് ചെയ്തു. 2018ൽ 2-1നായിരുന്നു ഓസീസിനെ പ്രോട്ടീസ് തകർത്തത്.
- SA won the ODI series in 2016.
— Johns. (@CricCrazyJohns) August 22, 2025
- SA won the ODI series in 2018.
- SA won the ODI series in 2019.
- SA won the ODI series in 2023.
- SA won the ODI series in 2025.
Fifth Consecutive ODI series against Australia by South Africa. 🤯🔥 pic.twitter.com/KY7IwT7mkX
അതേസമയം രണ്ടാം മത്സരത്തിൽ 84 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. മാത്യു ബ്രീറ്റ്‌സ്‌കിയുടെ 88 റൺസിന്റെയും ട്രിസ്റ്റാൻ സ്റ്റബ്‌സിന്റെ 74 റൺസിന്റെയും ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 277 റൺസ് നേടി ഓളൗട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 37.4 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി.
8.4 ഓവറിൽ 42 റൺസ് വിട്ടുനൽകി അഞ്ച് വിക്കറ്റുകൾ കൊയ്ത ലുങ്കി എങ്കിടിയാണ് ഓസീസിനെ തകർക്കാൻ ചുക്കാൻ പിടിച്ചത്. നാന്ദ്രെ ബർഗർ, സെനുരൻ മുത്തുസാമി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. വിയാൻ മൾഡറിനാണ് ശേഷിച്ച ഒരു വിക്കറ്റ്.
87 റൺസുമായി ജോഷ് ഇംഗ്ലിസ് കങ്കാരുക്കൾക്ക് വേണ്ടി പൊരുതി. 35 റൺസെടുത്ത കാമറോൺ ഗ്രീനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മറ്റാർക്കും അധികനേരം ക്രീസിൽ നിൽക്കാൻ സാധിച്ചില്ല. അവസാന 5 വിക്കറ്റുകൾ വെറും 18 റൺസിനിടെയാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.
നേരത്തെ 78 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറുമടിച്ചാണ് മാത്യു ബ്രീറ്റ്‌സികി 88 റൺസ് നേടിയത്. 87 പന്ത് നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സറുമടിച്ചാണ് സ്റ്റബ്‌സ് 74 റൺസ് സ്വന്തമാക്കിയത്.
ഓസീസിനായി ആദം സാംപ 3 വിക്കറ്റുകൾ വീഴ്ത്തി. സേവ്യർ ബാർട്ലെറ്റ്, നതാൻ എല്ലിസ്, മർനസ് ലാബുഷെയ്ൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹെയ്സൽവുഡ് ഒരു വിക്കറ്റെടുത്തു.
Content Highlights- South Africa Win 5 consecutive Series against Australia