സഞ്ജുവുണ്ട്! ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്ത് ഗവാസ്‌കർ

15 അംഗങ്ങളുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്

dot image

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 അംഗങ്ങളുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. നവംബറിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പും ഇന്ത്യൻ നിര ആരംഭിച്ച് കഴിഞ്ഞു.

ഇതിനിടെ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഇലവനെ പ്രഖ്യാപിക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസണെ ഉൾപ്പെടുത്തിയാണ് അദ്ദേഹം ഇലവനെ തിരഞ്ഞെടുത്തത്.

അഭിഷേക് ശർമ, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, തിലക് വർമ, എന്നീ നാല് പേരും ഗവാസ്‌ക്കറിന്റെ ഇലവനിലുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹാർദിക്ക് പാണ്ഡ്യ, അക്‌സർ പട്ടേൽ, എന്നിവരാണ് അഞ്ച് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ.

കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവർ ബൗളർമാരുടെ സ്ഥാനം അലങ്കരിക്കും.

ഗവാസ്‌ക്കറിന്റെ പ്ലേയിങ് ഇലവൻ: ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹർദിക്ക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം (15 അംഗങ്ങൾ): ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹർദിക്ക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിങ്, ഹർഷിത് റാണ.

Content Highlights: Sunil Gavaskar's Indian Eleven for Asia Cup

dot image
To advertise here,contact us
dot image