പിഞ്ചുകുഞ്ഞുങ്ങളുമൊത്ത് വാട്ടർടാങ്കിൽചാടി ജീവനൊടുക്കാൻ ശ്രമം: യുവതി രക്ഷപ്പെട്ടു, രണ്ട് മക്കളും മരിച്ചു

ആഴം കുറവായതിനാല്‍ യുവതി രക്ഷപ്പെട്ടു. എന്നാല്‍ രണ്ട് ആണ്‍കുട്ടികളും മുങ്ങിമരിക്കുകയായിരുന്നു

dot image

ഹൈദരാബാദ്: തെലങ്കാനയില്‍ പിഞ്ചുകുഞ്ഞുങ്ങളുമൊത്ത് വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി രക്ഷപ്പെട്ടു. രണ്ട് മക്കളും മരിച്ചു. തെലങ്കാനയിലെ മെഡ്ചല്‍ ജില്ലയില്‍ ബച്ചുപ്പളളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുപ്പതുവയസുകാരിയായ ലക്ഷ്മിയാണ് മൂന്നും എട്ടും വയസുളള മക്കളുമൊത്ത് വാട്ടര്‍ ടാങ്കിലേക്ക് എടുത്തു ചാടിയത്. ആഴം കുറവായതിനാല്‍ യുവതി രക്ഷപ്പെട്ടു. എന്നാല്‍ രണ്ട് ആണ്‍കുട്ടികളും മുങ്ങിമരിക്കുകയായിരുന്നു.

കുടുംബ കലഹമാണ് ലക്ഷ്മിയെ മക്കളുമൊത്ത് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അവരെ ചികിത്സയ്ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ലക്ഷ്മിയുടെ ഭര്‍ത്താവ് ലക്ഷ്മണ്‍ ഇഷ്ടികച്ചൂളയില്‍ ദിവസവേതന തൊഴിലാളിയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: Woman attempt suicide with two children, she survived, children died in telengana

dot image
To advertise here,contact us
dot image