'ആ വിന്‍ഡീസ് ഇതിഹാസത്തെ മാത്രം സ്ലെഡ്ജ് ചെയ്യാന്‍ ഇന്ത്യന്‍ ടീം ഭയപ്പെട്ടിരുന്നു'; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ അദ്ദേഹത്തെ മാത്രം ‘സ്ലെഡ്ജ്’ ചെയ്യില്ലെന്ന് ഇന്ത്യൻ ടീം മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും ചോപ്ര വെളിപ്പെടുത്തി

dot image

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ ഇതിഹാസതാരം ബ്രയാൻ ലാറയെ സ്ലെഡ്ജ് ചെയ്യാൻ ഇന്ത്യൻ ടീം ഭയപ്പെട്ടിരുന്നതായി മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ലാറയെ മാത്രം ‘സ്ലെഡ്ജ്’ ചെയ്യില്ലെന്ന് ഇന്ത്യൻ ടീം മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും ചോപ്ര വെളിപ്പെടുത്തി. ജിയോഹോട്ട്സ്റ്റാറിൽ സംസാരിക്കവേയാണ് ചോപ്ര മനസുതുറന്നത്.

“സ്ലെഡ്ജിംഗ് ഒരിക്കലും മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നില്ല. പക്ഷേ ലാറയെ മാത്രം സ്ലെഡ്ജ് ചെയ്യില്ലെന്ന് പദ്ധതിയിട്ടിരുന്ന ഒരു സംഭവത്തെക്കുറിച്ച് എനിക്കറിയാം. ഞങ്ങൾ ലാറയുമായി ഒരു കുഴപ്പത്തിനും പോകില്ല എന്ന് മുൻകൂട്ടി പദ്ധതിയിട്ടിരുന്നു. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയായിരുന്നു അത്,. ബ്രയാൻ ലാറയ്ക്ക് ആ 'ഓറ' ഉണ്ടായിരുന്നു,” ചോപ്ര ഓർമ്മിച്ചു.

“ഇന്ത്യൻ ടീമിന്റെ മീറ്റിംഗിൽ ഞങ്ങൾ അദ്ദേഹത്തെ വെറുതെ വിടാൻ തീരുമാനിച്ചു. ആരും അദ്ദേഹത്തോട് ഒന്നും പറയാൻ പോകില്ല, അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം തന്നെ പുറത്താകും. എന്നാൽ നിങ്ങൾ അദ്ദേഹത്തെ പ്രകോപിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രവർത്തികൾക്ക് നിങ്ങൾ ഉത്തരവാദിയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Indian Team Was Afraid To 'Sledge' Cricket Great Brian Lara, Aakash Chopra Makes Big Claim

dot image
To advertise here,contact us
dot image