സ്ഥിരമായി ക്ഷീണം! അവണിക്കേണ്ട ചിലപ്പോൾ വലിയ വിലകൊടുക്കേണ്ടി വരും

പലരും ഇത് സാധാരണമാണെന്ന് പറഞ്ഞു തള്ളികളയാറുണ്ട്

dot image

ഒരു മനുഷ്യന് അയാൾ പോലും അറിയാതെ വരുന്ന ഹാർട്ട് അറ്റാക്കാണ് സൈലന്റ് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നൊക്കെ അറിയപ്പെടുന്ന അറ്റാക്ക്. ഇതിന് നെഞ്ച് വേദനയോ, പെട്ടെന്നുള്ള തലകറക്കമോ ഒന്നും തന്നെയുണ്ടാകില്ല. ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം ഇസിജിയൂടെ മാത്രമെ ഇത് ആളുകൾ അറിയുകയുള്ളൂ.

സൈലന്റ് അറ്റാക്കിന് മുമ്പുള്ള ലക്ഷണങ്ങൽ ഉച്ചക്ക് അല്ലെന്നുള്ളതിന്റെ അർത്ഥം അത് ഗുരുതരമല്ലെന്നല്ല. ഈ സൈലന്റ് അറ്റാക്കിന് മുമ്പ് നമുക്ക് ഒരു മുന്നറിയിപ്പ് ശരീരം നൽകുമത്രെ. എന്നാൽ ഇത് നമ്മൾ ശ്രദ്ധിക്കാറില്ലെന്ന് ഡോക്ടർമാർ പറയുന്നു.

സൈലന്റ അറ്റാക്കിന് മുമ്പുള്ള ഏറ്റവും സാധാരണവും പ്രധാനപ്പെട്ടതുമായ ലക്ഷണങ്ങളിൽ ഒന്നാണ് അസാധാരണമായ ക്ഷീണം. ഒരു നീണ്ട ദിവസത്തിനു ശേഷമുള്ള ക്ഷീണമല്ല ഇത്. ദീർഘമായ നല്ല ഉറക്കത്തിന് ശേഷവും ആവശ്യമായ വിശ്രമത്തിന് ശേഷവും മാറാത്തതും ആഴത്തിലുള്ളതും തുടർച്ചയായതുമായ ക്ഷീണമാണിത്.

രക്തയോട്ടം കുറയുന്നതിനാൽ നിങ്ങളുടെ ഹൃദയം രക്തം ശരിയായി പമ്പ് ചെയ്യാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജൻ കുറയുന്നതിനാൽ, സാധാരണ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴോ വെറുതെ ഇരിക്കുമ്പോഴോ പോലും നിങ്ങൾക്ക് നിരന്തരം ക്ഷീണം അനുഭവപ്പെടും. ലളിതമായ എന്തെങ്കിലും ചെയ്തതിന് ശേഷം നിങ്ങൾക്ക് നേരിയ ശ്വാസതടസ്സം അനുഭവപ്പെടുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്‌തേക്കാം. ഇത് സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാകാം എന്നാണ് ഡോക്ടർമാർ പറയുന്നത്.

സ്ഥിരമായി ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടർമരെ സന്ദർശിക്കാൻ ശ്രമിക്കുക. ഇത്തരത്തിൽ വരുന്ന ക്ഷീണം എന്നാൽ ആളുകൾ ഗൗരവത്തിലെടുക്കാറില്ല. അതിന് കാരണം ഇത് സ്ഥിരം വരുന്ന ക്ഷീണമാണെന്ന് തെറ്റിധരിക്കുന്നത് മൂലമാണ്.

Content Highlights- Doctors say this is the biggest warning sign before silent heart attack

dot image
To advertise here,contact us
dot image