
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടം നല്‍കാതിരുന്നതിൽ വീണ്ടും പ്രതികരിച്ച് അഭിമന്യു ഈശ്വരന്റെ അച്ഛന്‍ രംഗനാഥന്‍ ഈശ്വരന്‍. 2024-25 ബോർഡർ-ഗവാസ്കർ ട്രോഫിയിലും അടുത്തിടെ സമാപിച്ച ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിക്കുമുള്ള ഇന്ത്യൻ ടീമുകളിൽ ഈശ്വരൻ ഭാഗമായിരുന്നു. എന്നിരുന്നാലും പ്ലെയിംഗ് ഇലവനിൽ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിൽ ഈശ്വരന് മുമ്പ് കരുൺ നായർക്കും സായ് സുദർശനുമാണ് അവസരങ്ങൾ ലഭിച്ചത്.
ഇതിൽ പ്രതികരിച്ച് ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അഭിമന്യു ഈശ്വരന്റെ അച്ഛൻ. പരിശീലകൻ ഗൗതം ഗംഭീറിനെതിരേ വിമര്‍ശനം ഉന്നയിക്കുകയാണ് രംഗനാഥൻ ഈശ്വരൻ. അഭിമന്യുവിന് ടീമിൽ അവസരം നൽകുമെന്ന് ഗംഭീറും പരിശീലക സംഘവും ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു.
'മകനോട് സംസാരിച്ചപ്പോൾ കോച്ച് ഗൗതം ഗംഭീർ ഉറപ്പുനൽകിയതാണ്. അവൻ ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അവസരം ലഭിക്കുമെന്നും ഗംഭീർ പറഞ്ഞു. ഒന്നോ രണ്ടോ മത്സരങ്ങൾക്ക് ശേഷം ഒഴിവാക്കില്ലെന്നും ഗംഭീർ പറഞ്ഞു. മുഴുവൻ പരിശീലക സംഘവും അവന് അർഹമായത് ലഭിക്കുമെന്ന് ഉറപ്പ് നൽകി, അവന് ദീർഘദൂര ഓട്ടം കിട്ടും. അതാണ് എനിക്ക് പറയാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം. എന്റെ മകൻ നാല് വർഷമായി കാത്തിരിക്കുന്നു, 23 വർഷത്തെ കഠിനാധ്വാനത്തിലൂടെ അവൻ അതിന് പരിശ്രമിച്ചു', രംഗനാഥൻ ഈശ്വരൻ യൂട്യൂബ് ചാനലിൽ പറഞ്ഞു.
തന്റെ മകൻ വൺ ഡൗണിൽ കളിക്കണമായിരുന്നു എന്ന് രംഗനാഥൻ പറഞ്ഞു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലെ പിച്ചുകളിൽ കളിച്ച പരിചയം ഈശ്വരന് ഉണ്ടെന്നും അത് ഇംഗ്ലണ്ടിൽ അദ്ദേഹത്തിന് ഗുണം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Abhimanyu Easwaran's father said, "Gautam Gambhir told Abhimanyu, 'you're doing the right things. You'll get your turn and a long run. I'm not the one to push you out after 1-2 matches'. The entire coaching team assured him he'll get his due". (Vickey Lalwani YT). pic.twitter.com/K321oJCgQa
— Mufaddal Vohra (@mufaddal_vohra) August 8, 2025
“ഇംഗ്ലണ്ട് പരമ്പരയിൽ അഭിമന്യു വൺഡൗണിൽ കളിക്കണമായിരുന്നു. എന്നാൽ സായ് സുദർശനോട് ഒരു വിദ്വേഷവും തോന്നുന്നില്ല. ദയവായി മനസ്സിലാക്കുക, അദ്ദേഹത്തെ എനിക്ക് അറിയാം, അവരെല്ലാവരെയും എനിക്കറിയാം. പക്ഷേ ചോദ്യം ഏത് സ്ഥലമാണ്, അവൻ എവിടെയാണ് യോജിക്കുന്നത് എന്നതാണ്? ഗ്രീൻ ട്രാക്കായ ഈഡൻ ഗാർഡനിൽ ഏകദേശം 30 ശതമാനം മത്സരങ്ങളും കളിച്ച അഭിമന്യുവിനെ അവർക്ക് വൺ ഡൗണിൽ പരീക്ഷിക്കാമായിരുന്നു. അവന് ഗ്രീൻ വിക്കറ്റിൽ കളിച്ച പരിചയമുണ്ട്. ദീർഘകാലം ഇന്നിംഗ്‌സിൽ പിടിച്ചുനിൽക്കുന്ന കളിക്കാരനാണ് അഭിമന്യു എന്ന് റെക്കോർഡ് സൂചിപ്പിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Gautam Gambhir assured my son that he will get chances says Abhimanyu Easwaran's father