അർജുൻ അശോകൻ്റെ വേറിട്ട വേഷം; 'തലവര' തെളിയാൻ ഇനി 8 ദിനങ്ങൾ കൂടി, ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററുകളിൽ

വേറിട്ട ലുക്കിലാണ് ചിത്രത്തിൽ അർജുൻ അശോകൻ എത്തുന്നതെന്ന സൂചന നൽകിക്കൊണ്ടാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്

dot image

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം 'തലവര'യുടെ പുതിയ പോസ്റ്റർ പുറത്ത്. വേറിട്ട ലുക്കിലാണ് ചിത്രത്തിൽ അർജുൻ അശോകൻ എത്തുന്നതെന്ന സൂചന നൽകിക്കൊണ്ടാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിൻറേയും മൂവിംഗ് നരേറ്റീവ്‌സിൻറേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായികയായെത്തുന്നത്. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ സിനിമകൾ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

ചിത്രത്തിലെ പോസ്റ്ററുകളും 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനകം 15 ലക്ഷത്തോളം കാഴ്ചക്കാരെ നേടിയ ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഇടം നേടി്. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Also Read:

അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്‌സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്‌സ്: പിക്‌റ്റോറിയൽ എഫ്.എക്‌സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്‌കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

Content Hightights: Thalavara in cinemas from august 15

dot image
To advertise here,contact us
dot image