മറ്റുള്ളവർക്കെല്ലാം അഭിനന്ദനം; സിറാജിനെ വീണ്ടും അവഗണിച്ച് ജയ് ഷാ; വിമർശനം

എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയിലെ ചരിത്ര വിജയത്തിന് പിന്നാലെ നടത്തിയ അഭിനന്ദന പോസ്റ്റിലും ജയ് ഷാ സിറാജിനെ അവഗണിച്ചിരുന്നു.

dot image

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ വിജയവുമായി ടെസ്റ്റ് പരമ്പര സമനിലയാക്കയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഐസിസി ചെയര്‍മാനും മുൻ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ. എന്നാല്‍ ഓവല്‍ ടെസ്റ്റില്‍ മികച്ച ബൗളിങ്ങുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് സിറാജിനെ പരാമര്‍ശിക്കുക പോലും ചെയ്തില്ല.


ഇതിനെതിരെ വിമർശനം ഉയരുകയാണ്. രണ്ടാം ഇന്നിങ്സിലെ അഞ്ചുവിക്കറ്റ് പ്രകടനം അടക്കം ഒമ്പത് വിക്കറ്റ് പ്രകടനം നടത്തിയ സിറാജാണ് ഇന്ത്യയെ ഓവലിൽ വിജയത്തിലേക്ക് നയിച്ചിരുന്നത്.

എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയിലെ ചരിത്ര വിജയത്തിന് പിന്നാലെ നടത്തിയ അഭിനന്ദന പോസ്റ്റിലും ജയ് ഷാ സിറാജിനെ അവഗണിച്ചിരുന്നു.

അന്ന് ഏഴ് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജിനെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാന്‍ ജയ് ഷാ തയാറായിരുന്നില്ല. ഇതിനെ ആരാധകര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Content Highlights: Jay Shah criticizes Siraj for ignoring him again, compliments everyone else

dot image
To advertise here,contact us
dot image