
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റിന്റെ റൺ വേട്ടയിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് ഒന്നമത്. നാല് സെഞ്ച്വറികൾ ഉള്‍പ്പെടെ 754 റൺസാണ് താരം നേടിയിട്ടുള്ളത്. 537 റണ്‍സുമായി ഇംഗ്ലണ്ട് താരം ജോ റൂട്ട് ആണ് രണ്ടാമത്. അഞ്ച് മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 532 റണ്‍സടിച്ച രാഹുലാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ അഞ്ച് മത്സരങ്ങളില്‍ നിന്ന് 516 റണ്‍സുമായി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്ത് എത്തി. റണ്‍വേട്ടയില്‍ റിഷഭ് പന്തിനെ(479) നേരിയ വ്യത്യാസത്തില്‍ പിന്തള്ളി ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് അഞ്ചാം സ്ഥാനത്ത് എത്തി.
അഞ്ച് ടെസ്റ്റിലും കളിച്ച സിറാജ് പരമ്പരയില്‍ 185.3 ഓവറുകള്‍ പന്തെറിഞ്ഞ് 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി. 19 വിക്കറ്റുമായി ജോഷ് ടങ് രണ്ടാമതും 17 വിക്കറ്റുമായി ബെൻ സ്റ്റോക്സ് മൂന്നമതുമായി. 14 വിക്കറ്റുകളുമായി പ്രസിദ് കൃഷ്ണയും ജസ്പ്രീത് ബുംറയുമാണ് നാലും അഞ്ചും സ്ഥാനത്ത്.
Content Highlights:Gill unrivaled in run chase; DSP Siraj leads in wickets; Indian batsman on the list