
ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് താരങ്ങൾ ഗ്രൗണ്ടിലെത്തിയത് വെള്ള ഹെഡ് ബാന്‍ഡ് ധരിച്ചായിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഗ്രഹാം തോര്‍പ്പിന്‍റെ 56-ാം ജന്‍മദിനത്തോട് അനുബന്ധിച്ചാണ് ഇംഗ്ലണ്ട് താരങ്ങള്‍ തലയില്‍ വെളുത്ത ബാന്‍ഡ് ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിനാണ് ഗ്രഹാം തോര്‍പ്പ് അന്തരിച്ചത്. വിഷാദം മൂലം തോര്‍പ്പ് ആത്മഹത്യ ചെയ്തതാണെന്ന് മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യ അമാന്‍ഡ തോര്‍പ്പ് വെളിപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ട് താരങ്ങള്‍ മാത്രമല്ല, ഓവലില്‍ മത്സരം കാണാനെത്തിയ ഇംഗ്ലണ്ട് ആരാധകരും വെളുത്ത ഹെഡ് ബാന്‍ഡ് ധരിച്ചാണ് ഇന്ന് സ്റ്റേഡിയത്തിലെത്തിയത്. കളിക്കുന്ന കാലത്ത് തോര്‍പ്പ് ഇത്തരത്തിലുള്ള ഹെഡ് ബാൻഡാണ് ഉപയോഗിച്ചിരുന്നത്.
സറേ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനു മുന്നില്‍ ചാടിയാണ് തോര്‍പ്പ് ജീവനൊടുക്കിയത്. 2022ലും തോര്‍പ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും അമാന്‍ഡ പറഞ്ഞു.1993 മുതല്‍ 2005വരെ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് കളിച്ചിട്ടുണ്ട്.
Content highlights- England players arrived on the second day of the fifth Test wearing white headbands;