
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിച്ച ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍. കേവലം രണ്ട് മാസം കൊണ്ട് 17 കിലോ കുറച്ചാണ് സര്‍ഫറാസ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയിരിക്കുന്നത്. സര്‍ഫറാസിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഇപ്പോഴിതാ തനിക്ക് നേരിട്ടിരുന്ന ബോഡി ഷെയ്മിങ്ങുകളെ കുറിച്ച് തുറന്നുപറയുകയാണ് സർഫറാസ്. തന്റെ ട്രാൻസ്ഫോർമേഷന് പ്രചോദനമായത് സൂപ്പർ താരം വിരാട് കോഹ്ലിയാണെന്ന് പറയുകയാണ് സർഫറാസ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിൽ സഹതാരങ്ങളായിരുന്നു വിരാടും സർഫറാസും.
'ഒരു ഘട്ടത്തിൽ എന്റെ സുഹൃത്തുക്കൾ എന്നെ പാണ്ഡയെന്ന് കളിയാക്കി വിളിക്കുകപോലും ചെയ്തിരുന്നു. കാരണം ഞാൻ ഭക്ഷണം കൂടുതലായി കഴിച്ചിരുന്നു. എന്നാലിപ്പോൾ അവരെന്നെ മാച്ചോ എന്നാണ് വിളിക്കുന്നത്', സർഫറാസ് പറഞ്ഞു.
Sarfaraz Khan said, "at one point, all my teammates used to call me 'Panda' because I used to eat a lot. But they've started calling me 'Macho' now". (Times Now). pic.twitter.com/f9QBDU1cjj
— Mufaddal Vohra (@mufaddal_vohra) July 23, 2025
"എന്റെ ഫിറ്റ്നസ് കാരണം 2016 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ (ആർസിബി) നിന്ന് എന്നെ ഒഴിവാക്കിയിരുന്നു. ആ സമയമാണ് വിരാട് എന്നോട് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. എന്റെ കഴിവുകളിൽ യാതൊരു സംശയവുമില്ലെങ്കിലും, എന്റെ ഫിറ്റ്നസ് എന്നെ അടുത്ത ലെവലിലേക്ക് എത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് വിരാട് കോഹ്‌ലി നേരിട്ട് എന്നോട് പറഞ്ഞു. ഞാൻ എവിടെയാണെന്ന് അദ്ദേഹം വളരെ സത്യസന്ധമായി എന്നോട് പറഞ്ഞു," 2020 ൽ ഇഎസ്‌പിഎൻക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ സർഫറാസ് വെളിപ്പെടുത്തി.
ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര തലത്തിലും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത താരമാണെങ്കിലും പലപ്പോഴും ശരീരത്തിന്റെയും ഫിറ്റ്നസിന്റെയും പേരിൽ പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള താരമാണ് സര്‍ഫറാസ് ഖാൻ. ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും താരം തഴയപ്പെട്ടിരുന്നു. ഇത് ഒട്ടനവധി ചർച്ചകൾക്ക് വിധേയമാവുകയും ചെയ്‌തിരുന്നു.
Content Highlights: Sarfaraz Khan revealed Virat Kohli Inspired Fitness Revolution With A Brutally Honest Advice