വെടിക്കെട്ട് ബാറ്റിങ്ങോടെ അരങ്ങേറ്റം, പിന്നാലെ റെക്കോര്‍ഡും! വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ഓസീസ് താരം

ഓസീസിനെ വിജയത്തിലേക്ക് നയിച്ച വെടിക്കെട്ട് പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും സ്വന്തം പേരിലെഴുതിച്ചേർക്കാൻ‌ 23കാരന് സാധിച്ചു

dot image

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തോൽവി വഴങ്ങിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ്. പരമ്പരയിലെ ഒന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 18.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തത് കാമറൂൺ ​ഗ്രീനും അരങ്ങേറ്റക്കാരൻ മിച്ചൽ ഓവനുമാണ്. അരങ്ങേറ്റ മത്സരം തന്നെ അര്‍ധ സെഞ്ച്വറിയോടെ അവിസ്മരണീയമാക്കി ഓവന്‍. ഗ്രീന്‍ 26 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 51 റണ്‍സും കണ്ടെത്തിയപ്പോൾ‌ 27 പന്തില്‍ 6 സിക്‌സുകള്‍ സഹിതം 50 റണ്‍സെടുത്താണ് ഓവന്‍ തിളങ്ങിയത്.

ഓസീസിനെ വിജയത്തിലേക്ക് നയിച്ച വെടിക്കെട്ട് പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും സ്വന്തം പേരിലെഴുതിച്ചേർക്കാൻ‌ 23കാരന് സാധിച്ചു. ഡേവിഡ് വാർണറിനും റിക്കി പോണ്ടിംഗിനും ശേഷം അരങ്ങേറ്റത്തിൽ തന്നെ ടി20യിൽ അർദ്ധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയൻ താരമായി മാറിയിരിക്കുകയാണ് മിച്ചൽ ഓവൻ. 2005ൽ ന്യൂസിലാന്‍ഡിനെതിരെ 98 റൺസ് നേടിയ റിക്കി പോണ്ടിങ്ങാണ് ഒന്നാം സ്ഥാനത്ത്. 2009ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡേവിഡ് വാര്‍ണർ 89 റൺസും സ്വന്തമാക്കി.

Content Highlights: Mitchell Owen joins Warner, Ponting with dream debut as Australia beat West Indies in first T20I

dot image
To advertise here,contact us
dot image