'പത്തോവർ തന്നെയാണോ ഇതിന്‍റെ പഴക്കം'; അമ്പയറോട് കയർത്ത് ഗിൽ, ഡ്യൂക്ക് ബോൾ വിവാദം വീണ്ടും

ഡ്യൂക്ക് ബോളിനെതിരെ നേരത്തേ തന്നെ പലരും വിമര്‍ശനമുയര്‍ത്തിയിരുന്നു

dot image

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഒടുങ്ങാതെ ഡ്യൂക്ക് ബോൾ വിവാദം. പന്തിന് പെട്ടെന്ന് രൂപമാറ്റം സംഭവിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്‍ അമ്പയറോട് കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോള്‍. ഇംഗ്ലീഷ് ഇന്നിങ്സില്‍ 80ാം ഓവറിലാണ് ഇന്നലെ ന്യൂബോളെടുത്തത്. 63 പന്തുകൾ പിന്നിട്ടതും ഇന്ത്യ അമ്പയറോട് സെക്കന്റ് ന്യൂബോൾ ആവശ്യപ്പെട്ടു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഡ്യൂക്ക് ബോളുകള്‍ മൃദുവാകുന്നുവെന്നും പെട്ടെന്ന് ആകൃതി മാറുന്നു എന്നും ഇന്ത്യ നേരത്തേ വിമർശനമുയർത്തിയിരുന്നു. ഒരോവറിനിടെ അമ്പയറോട് 'ഇതിന്റെ പഴക്കം പത്തോവർ തന്നെയാണോ' എന്ന് ചോദിക്കുന്ന മുഹമ്മദ് സിറാജിന്റെ വീഡിയോ വൈറലായി. സീം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടിരുന്ന സിറാജിനെ ബോളിങ് എന്റിലേക്ക് പറഞ്ഞയക്കുന്ന അമ്പയറെ കാണാമായിരുന്നു.

കമന്ററി ബോക്‌സിൽ ഇരുന്ന സുനിൽ ഗവാസ്‌കറും സിറാജിന്റെ അഭിപ്രായത്തോട് യോജിച്ചു. 'പത്തോവറല്ല, ആ പന്തിന് 20 ഓവർ പഴക്കമുള്ളത് പോലെ തോന്നുന്നു' എന്നാണ് ഗവാസ്‌കർ പറഞ്ഞത്.

ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇരുടീമുകളും ഡ്യൂക്ക് ബോളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പന്ത് മാറ്റാൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് ബോളിനെതിരെ വലിയ വിമർശനങ്ങൾ അഴിച്ച് വിട്ടതോടെ സോഷ്യൽ മീഡിയ ഇതേറ്റെടുത്തു.

അതേ സമയം ഡ്യൂക് ബോൾ നിർമാതാവായ ദിലീപ് ജജോദിയ വിമർശനങ്ങളെ ഒക്കെ തള്ളിക്കളഞ്ഞു. വിമർശകർക്ക് എന്തും പറയാമെന്നും ഇതൊരു ഈസി പ്രൊഡക്ടല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'ഞങ്ങളൊന്നും ചെയ്യാതെ ഇവിടെ വെറുതെ ഇരിക്കുകയാണെന്ന് ആരും കരുതരുത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കും'- ജജോദിയ പ്രതികരിച്ചു.

Story Highlight: Duke ball controversy continues

dot image
To advertise here,contact us
dot image