
ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 387 റൺസിന് ഒതുക്കി ഇന്ത്യ. സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര അഞ്ചുവിക്കറ്റ് പ്രകടനവുമായി തിളങ്ങി. സിറാജും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീതവും നേടി.
ഒന്നാം ദിനം അവസാനിക്കുമ്പോൾ 83 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയിരുന്നത്. എന്നാൽ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ബുംമ്ര ഇംഗ്ലണ്ട് നിരയെ തകർത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 199 പന്തിൽ 10 ഫോറുകൾ അടക്കം 104 റൺസാണ് റൂട്ട് നേടിയത്.
റൂട്ടിനെ കൂടാതെ ബെൻ സ്റ്റോക്സ് (44), ജാമി സ്മിത്ത് (51), ബ്രൈഡൻ കാർസ് (56) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും തിളങ്ങാനായില്ല. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ ഇന്ന് തുടങ്ങുന്ന മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.
Content Highlights: Bumrah takes five wickets; India crush England in first innings at Lord's