14 കാരന് ഇംഗ്ലണ്ടിലുമുണ്ട് ഫാൻസ്‌; വൈഭവിനെ കാണാൻ ആറുമണിക്കൂർ ഡ്രൈവ് ചെയ്‌തെത്തി ആരാധികമാർ

തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇം​ഗ്ലണ്ടിലും തരം​ഗമാവുകയാണ് വൈഭവ്

dot image

ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യ അണ്ടര്‍ 19 ടീമിനായും ചരിത്രം കുറിച്ചിരിക്കുയാണ് വൈഭവ് സൂര്യവംശി എന്ന പതിനാലുകാരൻ. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ പരമ്പരയിൽ അതിവേഗ സെഞ്ച്വറി കുറിച്ച വൈഭവ് റെക്കോർഡുകള്‍ തിരുത്തിയെഴുതിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യൻ കൗമാരപ്പട സ്വന്തമാക്കുകയും ചെയ്തു.

തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇം​ഗ്ലണ്ടിലും തരം​ഗമാവുകയാണ് വൈഭവ്. വൈഭവിനെ കാണാനായി ഒട്ടേറെ ആരാധകരാണ് സ്റ്റേഡിയത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് ആരാധികമാർ വൈഭവിനെ കാണാനായി ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിലെത്തി. ആറ് മണിക്കൂറുകളോളം യാത്രചെയ്താണ് ഇവർ താരത്തെ കാണാനായെത്തിയത്.

ആന്യ, റിവാ എന്നീ പെണ്‍കുട്ടികളാണ് വൈഭവിനെ കാണാനായി സ്റ്റേഡിയത്തിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സിയണിഞ്ഞ ഇരുവരും വൈഭവിനൊപ്പം ചിത്രമെടുക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയൽസ് ഈ ചിത്രം അവരുടെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.

Content Highlights: Two young girls drive for six hours to meet Vaibhav Suryavanshi in England

dot image
To advertise here,contact us
dot image