
ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ വാനോളം പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരം മാര്‍ക്ക് രാംപ്രകാശ്. ലോകക്രിക്കറ്റിലെ അടുത്ത 'ഫാബ് ഫോറി'ല്‍ സ്ഥാനം കണ്ടെത്താന്‍ ഇന്ത്യയുടെ യുവ ക്യാപ്റ്റന് കഴിയുമെന്ന് മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു. ഗില്ലിന്റെ എനര്‍ജി, കഴിവ്, റണ്‍സ് നേടാനുള്ള വിശപ്പ് എന്നിവ ചൂണ്ടിക്കാണിച്ചാണ് മാര്‍ക്ക് രാംപ്രകാശിന്റെ പ്രശംസ.
വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയാണ് ക്രിക്കറ്റ് ലോകത്തെ ഫാബ് ഫോറെന്ന് വിശേഷിപ്പിച്ചിരുന്നത്. ഈ യുഗം അവസാനിക്കാനിരിക്കെയാണ് മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ പ്രതികരണം. നേരത്തെ അടുത്ത ഫാബ് ഫോർ ആരൊക്കെയെന്നുള്ള കെയ്ന്‍ വില്യംസണിന്റെ പ്രവചനത്തിലും ഗിൽ ഇടം നേടിയിരുന്നു.
ബര്‍മിങ്ഹാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലായി ഗില്‍ 269,161 ഉം റണ്‍സ് നേടി തിളങ്ങിയ ഗില്‍, ലീഡ്സില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 147,8 എന്നിങ്ങനെയുള്ള സ്‌കോറുകള്‍ നേടിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് താരം ആകെ 585 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlights: 'Gill will have a place in the next Fab Four'; Former England player praises gill