ഇംഗ്ലണ്ടിനെതിരെ മിന്നും പ്രകടനം; ടെസ്റ്റ് റാങ്കിങ്ങിൽ ഗില്ലിന് അവിശ്വസനീയ കുതിപ്പ്

നേരത്തെ 21-ാം സ്ഥാനത്തായിരുന്നു ഗിൽ

dot image

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ മിന്നും പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിൽ. നേരത്തെ 21-ാം സ്ഥാനത്തായിരുന്ന ഗിൽ 15 പേരെ പിന്തള്ളി ആറാം സ്ഥാനത്തെത്തി.

രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 269 റണ്‍സ് നേടിയ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ അതേ പ്രകടനം പുറത്തെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ താരം സെഞ്ച്വറിയും വേണ്ടിയിരുന്നു. രണ്ട് ടെസ്റ്റുകളില്‍ നിന്ന് 585 റണ്‍സ് ആണ് ഗില്‍ നേടിയത്.

അതേസമയം പുതിയ റാങ്കിങ്ങില്‍ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനം നിലനിര്‍ത്തി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇടംകൈയ്യന്‍ ഓപ്പണര്‍ ബര്‍മിംഗ്ഹാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 87 റണ്‍സ് നേടി.

പരമ്പരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് വലിയ നേട്ടം ഉണ്ടാക്കാനായില്ല. ഒരു സ്ഥാനം താഴ്ന്ന് ഏഴാം സ്ഥാനത്തേക്ക് താരം പിന്തള്ളപ്പെട്ടു. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ പന്ത്, തുടര്‍ന്ന് ബര്‍മിംഗ്ഹാമില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 65 റണ്‍സ് നേടിയിരുന്നു.

Content Highlights: shubhman gill in test ranking

dot image
To advertise here,contact us
dot image