
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ വീണ് 18-കാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട സ്വദേശി ഐറിന്‍ ജിമ്മിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നേ കാലോടെയാണ് ഐറിന്‍ മീനച്ചിലാറ്റിലെ ഒഴുക്കില്‍പ്പെട്ടത്. എന്നാല്‍ ഉടന്‍ തന്നെ ടീം എമര്‍ജന്‍സി കേരള അംഗങ്ങള്‍ കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐറിന്‍ രാത്രി ഏഴരയോടെ മരണപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
content highlights: An 18-year-old boy died tragically after being swept away by the current in the Meenachil River.