
പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും വിജയ് കുതിപ്പ് തുടരുകയാണ് ദേവദത്ത് ഷാജി സംവിധാനം ചെയ്ത 'ധീരന്‍'. സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചീയേര്‍സ് എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തീയേറ്റര്‍ പ്രദര്‍ശനം തുടരുന്നത്. നിലവില്‍ കേരളത്തിലെ തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു മുന്നേറുന്ന ചിത്രവും 'ധീരന്‍' ആണ്. സിംഗിള്‍ സ്‌ക്രീനുകളിലും മള്‍ട്ടിപ്‌ളെക്‌സുകളിലും ഒരുപോലെ ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ മികച്ച ഹാസ്യ രംഗങ്ങളാണ്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രം, അവരെ ത്രില്ലടിപ്പിക്കുന്ന രീതിയിലൂടെയാണ് കഥയവതരിപ്പിക്കുന്നത്.
ടൈറ്റില്‍ കഥാപാത്രമായെത്തിയ രാജേഷ് മാധവനൊപ്പം, മലയാളികളുടെ പ്രിയതാരങ്ങളായ ജഗദീഷ്, അശോകന്‍, മനോജ് കെ ജയന്‍, സുധീഷ്, വിനീത് എന്നിവരും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവര്‍ക്കൊപ്പം ശബരീഷ് വര്‍മ്മ, അഭിരാം എന്നിവരും തങ്ങളുടെ പ്രകടനം കൊണ്ട് വലിയ കയ്യടിയാണ് നേടുന്നത്. സിദ്ദിഖ്- ലാല്‍ ചിത്രങ്ങളുടെ ഫീല്‍ സമ്മാനിക്കുന്ന സിറ്റുവേഷണല്‍ കോമഡികളിലൂടെ മുന്നേറുന്ന ചിത്രത്തില്‍, ആക്ഷനും ഡ്രാമക്കും വൈകാരിക നിമിഷങ്ങള്‍ക്കും കൃത്യമായ സ്ഥാനം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്കൊപ്പം ചിത്രം യുവ പ്രേക്ഷകരെയും വലിയ രീതിയിലാണ് ആകര്‍ഷിക്കുന്നത്. അശോകന്‍, സുധീഷ് എന്നിവര്‍ ഹാസ്യ രംഗങ്ങളിലെ മികവ് കൊണ്ട് കയ്യടി നേടുമ്പോള്‍, തന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ മേക്കോവറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായാണ് വിനീത് അഭിനയിച്ചിരിക്കുന്നത് എന്നതും ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.
'ജാന്‍.എ.മന്‍', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങള്‍ നേടിയ വിജയത്തിന് ശേഷം ധീരനും സൂപ്പര്‍ വിജയം നേടുമ്പോള്‍, മലയാളി പ്രേക്ഷകര്‍ കണ്ണടച്ചു വിശ്വസിക്കുന്ന ഒരു പ്രൊഡക്ഷന്‍ ബാനറായി കൂടി മാറുകയാണ് ചീയേര്‍സ് എന്റര്‍ടൈന്‍മെന്റ്. ചെറുപ്പത്തില്‍ നടന്ന ഒരു പ്രത്യേക സംഭവത്തിലൂടെ നാട്ടിലെ ധീരന്‍ ആയി മാറേണ്ടി വരുന്ന എല്‍ദോസ് എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഒരു ഗ്രാമത്തില്‍ കണ്ടു വരുന്ന ഒട്ടേറെ രസികന്മാരായ കഥാപാത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഒരിടവേളക്ക് ശേഷമാണ് ഇത്രയും ചിരി സമ്മാനിക്കുന്ന ഒരു ചിത്രം മലയാളത്തില്‍ എത്തിയതെന്നാണ് ധീരനെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, അശ്വതി മനോഹരന്‍, ശ്രീകൃഷ്ണ ദയാല്‍, ഇന്ദുമതി മണികണ്ഠന്‍, വിജയ സദന്‍, ഗീതി സംഗീത, അമ്പിളി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
അര്‍ബന്‍ മോഷന്‍ പിക്ചര്‍സും, UVR മൂവീസ്, JAAS പ്രൊഡക്ഷന്‍സ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം - ഹരികൃഷ്ണന്‍ ലോഹിതദാസ്, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിന്‍ ജോര്‍ജ്ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കുമാരന്‍, ലിറിക്സ്- വിനായക് ശശികുമാര്‍, ഷര്‍ഫു, സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ, കോസ്‌റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍സ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് രാമചന്ദ്രന്‍, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റീല്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍- ഐക്കണ്‍ സിനിമാസ് റിലീസ്.
Content Highlights: Dheeran running succesfully in theatres