
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന് ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകർക്കപ്പെടാതെ തുടരും. റെക്കോർഡ് മറികടക്കാൻ സുവർണാവസരമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റൻ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 367 റണ്‍സിൽ ഡിക്ലയർ ചെയ്തു.
മള്‍ഡര്‍ തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുമ്പോൾ സ്‌കോര്‍ബോര്‍ഡില്‍ 626 റണ്‍സുണ്ട്. അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 334 പന്തിൽ 39 ഫോറുകളും നാല് സിക്സറുകളും അടക്കമാണ് 367 റൺസ് നേടിയത്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറ 400 റൺസ് നേടിയിരുന്നത്.
Content Highlights: Lara's record not broken; Mulder declares at 369