ഇന്ത്യൻ പ്രതീക്ഷകൾക്ക് വില്ലനായി മഴ; എ‍ഡ്ജ്ബാസ്റ്റൺ ടെസ്റ്റ് അഞ്ചാം ദിവസം മത്സരം വൈകുന്നു

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയപ്രതീക്ഷയിലാണ്

dot image

ചരിത്രത്തിൽ ആദ്യമായി എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് ക്രിക്കറ്റ് വിജയമെന്ന ഇന്ത്യൻ ആ​ഗ്രഹങ്ങൾക്ക് വില്ലനായി മഴ. ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം കനത്ത മഴയെ തുടർന്ന് മത്സരം ആരംഭിക്കാൻ വൈകുകയാണ്. ​ഗ്രൗണ്ടിന്റെ പകുതിയോളം കവർ വെച്ച് മൂടിയിട്ടുണ്ട്. വെളിച്ചക്കുറവിനെ തുടർന്ന് സ്റ്റേഡിയത്തിൽ ഫ്ലെഡ്ലൈറ്റും ഓൺ ചെയ്തിട്ടുണ്ട്.

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയപ്രതീക്ഷയിലാണ്. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇം​ഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കും. മറുവശത്ത് ഇം​ഗ്ലണ്ടിന് വിജയിക്കാൻ ഏഴ് വിക്കറ്റ് ശേഷിക്കേ 536 റൺസ് കൂടി വേണം. സമനിലയ്ക്കായി ഇം​ഗ്ലണ്ട് താരങ്ങൾ ഓൾഔട്ടാകാതെ പിടിച്ചുനിൽക്കണം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. 180 റൺസിന്റെ ലീഡുമായി ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്.

Content Highlights: Heavy Rain In Edgbaston Delays Start

dot image
To advertise here,contact us
dot image