വില്യംസണില്ലാതെ കിവീസ് ടീം; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു

ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റനർ എന്നിവർ ന്യൂസിലാൻഡ് ടീമിലേക്ക് മടങ്ങിയെത്തി

വില്യംസണില്ലാതെ കിവീസ് ടീം; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു
dot image

അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ്. മുൻ നായകൻ കെയ്ൻ വില്യംസൺ, ലോക്കി ഫെർ​ഗൂസൺ, ബെൻ സിയേഴ്സ് തുടങ്ങിയവർ ഇല്ലാതെയാണ് ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വില്യംസൺ പരമ്പരയിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. ഫെർ​ഗുസണിന് ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാ​ഗമായും സിയേഴ്സിന് പരിക്കിനെ തുടർന്നുമാണ് ടീമിൽ ഇടം ലഭിക്കാതിരുന്നത്.

അതിനിടെ ​ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റനർ എന്നിവർ ന്യൂസിലാൻഡ് ടീമിലേക്ക് മടങ്ങിയെത്തി. മാർച്ചിൽ പാകിസ്താനെതിരെ നടന്ന ട്വന്റി 20 പരമ്പരയിൽ ഇവർ കളിച്ചിരുന്നില്ല. ഐപിഎൽ കരാറിന്റെ ഭാ​ഗമായിരുന്നതിനാലാണ് മൂന്ന് താരങ്ങൾക്കും പാകിസ്താനെതിരായ പരമ്പരയിൽ കളിക്കാൻ കഴിയാതിരുന്നത്.

ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ എന്നീ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), ഫിൻ അലൻ, മിച്ചൽ ബ്രേസ്‍വെൽ, മാർക് ചാംപ്മാൻ, ജേക്കബ് ഡഫി, സാക്ക് ഫൗൾക്സ്, മാറ്റ് ഹെൻ‍റി, ബെവോൻ ജേക്കബ്സ്, ആദം മിൽനെ, ഡാരൽ മിച്ചൽ, വിൽ ഒ റൂക്ക്, ​ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ടിം സൈഫേർട്ട്, ഇഷ് സോധി.

Content Highlights: New Zealand announce T20I squad for tri-series against Zimbabwe, South Africa

dot image
To advertise here,contact us
dot image